രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

വിദേശ കറന്‍സി വ്യാപാരത്തില്‍ നിന്നും വായ്പകളില്‍ നിന്നും വന്‍ നേട്ടം, ആര്‍ബിഐ കേന്ദ്രത്തിന് നല്‍കുന്ന ലാഭവിഹിതം കൂടും

ന്യൂഡല്‍ഹി: വിദേശ കറന്‍സി വ്യാപാരത്തില്‍ നിന്നും പ്രാദേശിക ബാങ്കുകള്‍ക്ക് വായ്പ നല്‍കുന്നതില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഗണ്യമായ ലാഭം നേടും, വിദഗ്ധര്‍ പറയുന്നു. ഇതോടെ കേന്ദ്രസര്‍ക്കാറിന് വന്‍ തുക ലാഭവിഹിതം നല്‍കാനാകും. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് സാമ്പത്തിക വിദഗ്ധന്‍ ഗൗര സെന്‍ഗുപ്ത വിശ്വസിക്കുന്നതനുസരിച്ച് ആര്‍ബിഐ കേന്ദ്രത്തിന് നല്‍കുന്ന ലാഭവിഹിതം ബജറ്റ് എസ്റ്റിമേറ്റ് കവിയും.

ഡോളര്‍ വില്‍പന, കുറഞ്ഞ പ്രൊവിഷനിംഗ് എന്നിവ കാരണമുള്ള നേട്ടമാണ് തുണയാകുക. 70,000-80,000 കോടി രൂപ ലാഭവിഹിതമാണ് സെന്‍ഗുപ്ത കണക്കുകൂട്ടുന്നത്. അതേസമയം ബജറ്റ് എസ്റ്റിമേറ്റാകട്ടെ 48,000 കോടി രൂപയും.

2022 സാമ്പത്തികവര്‍ഷത്തില്‍ 30307 കോടി രൂപ നല്‍കിയ സ്ഥാനത്താണിത്. വിദേശ കറന്‍സി വില്‍പ്പനയില്‍ നിന്നുള്ള നേട്ടങ്ങളും പ്രാദേശിക ബാങ്കുകള്‍ക്കുള്ള വായ്പകളുടെ പലിശയും പ്രാദേശികവും വിദേശവുമായ ബോണ്ട് പോര്‍ട്ട്‌ഫോളിയോ നഷ്ടത്തെ മറികടക്കാന്‍ സഹായിക്കും.2023 സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ മൊത്തം 206 ബില്യണ്‍ ഡോളറാണ് ആര്‍ബിഐ വില്‍പന നടത്തിയത്.

മുന്‍ സാമ്പത്തിക വര്‍ഷത്തെ സമാനകാലയളവില്‍ ഇത് 96 ബില്യണ്‍ ഡോളറായിരുന്നു. കേന്ദ്രബാങ്ക്, വാങ്ങിയതിനേക്കാളേറെ ഡോളര്‍ കേന്ദ്രബാങ്ക് വില്‍പന നടത്തിയെന്ന് ബാര്‍ക്ലേയ്‌സ് ക്യാപിറ്റല്‍ സാമ്പത്തികഗവേഷണ മേധാവി രാഹൂല്‍ ബജേറിയ പറഞ്ഞു. മാത്രമല്ല, 2023 സാമ്പത്തിക വര്‍ഷത്തില്‍ വാണിജ്യ ബാങ്കുകള്‍ക്ക് മാത്രം 1.65 ലക്ഷം കോടി രൂപ വായ്പ നല്‍കി.

മുന്‍ വര്‍ഷത്തേക്കാള്‍ 70,000 കോടി രൂപ കൂടുതല്‍. പുറമെ, മറ്റ് സ്ഥാപനങ്ങള്‍ക്ക് 1.11 ലക്ഷം കോടി രൂപയും നല്‍കി.
മുന്‍ വര്‍ഷത്തേക്കാള്‍ 30,000 കോടി രൂപ കൂടുതല്‍.

ബോണ്ട് ഹോള്‍ഡിംഗ്‌സ്, ലിക്വിഡിറ്റി അഡ്ജസ്റ്റ്‌മെന്റ് ഫെസിലിറ്റി (എല്‍എഎഫ്) എന്നിവയുടെ പലിശ വരുമാനം ഗണ്യമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നില്ല. ഈ വര്‍ഷത്തെ ഉയര്‍ന്ന പലിശനിരക്കും റിസര്‍വ് ബാങ്ക് റിവേഴ്‌സ് റിപ്പോ മോഡിലായതിനാലും ലാഭവിഹിതത്തില്‍ ഉയര്‍ന്ന വര്‍ദ്ധനവുണ്ടാകുമെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് ഇക്കണോമിസ്റ്റ് മദന്‍ സബ്‌നാവിസ് പറഞ്ഞു.

X
Top