Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

അസംസ്കൃത പെട്രോളിയത്തിന്റെ വിൻഡ്ഫാൾ ടാക്സ് കുറച്ചു

ന്യൂഡൽഹി: അസംസ്കൃത പെട്രോളിയത്തിന്റെ(crude petroleum) വിൻഡ്ഫാൾ ടാക്സ്(Windfall tax) ടണ്ണിന് 4,600 രൂപയിൽ നിന്ന് 2,100 രൂപയായി കുറച്ചു. പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു.

ജൂലൈ 31നാണ് 34.2 ശതമാനം കുറച്ച് 4,600 രൂപയാക്കിയത്. ഡീസലും വിമാന ഇന്ധനമായ എ.ടി.എഫും കയറ്റി അയക്കുന്നതിന് വിൻഡ്ഫാൾ നികുതി ഇല്ല.

2022 ജൂലൈ മുതലാണ് അസംസ്കൃത എണ്ണ ഉൽപാദകരിൽ നിന്ന് സർക്കാർ വിൻഡ്ഫാൾ ടാക്സ് ഈടാക്കി തുടങ്ങിയത്.

ഇന്ത്യയിൽ വിൽക്കുന്നതിനു പകരം സംസ്കരണത്തിലൂടെ കൂടുതൽ ലാഭം നേടുകയെന്ന ലക്ഷ്യ​ത്തോടെ സ്വകാര്യ റിഫൈനറികൾ അസംസ്കൃത എണ്ണ വിൽക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്.

അന്താരാഷ്ട്ര തലത്തിലുള്ള അസംസ്കൃത എണ്ണ നീക്കവും ഉൽപന്ന വിലയും നിരീക്ഷിച്ച് രണ്ടാഴ്ച കൂടുമ്പോഴാണ് വിൻഡ്ഫാൾ ​ടാക്സ് സർക്കാർ പുതുക്കി നിശ്ചയിക്കുന്നത്.

സവിശേഷ സാഹചര്യങ്ങളിൽ പെ​ട്രോളിയം വ്യവസായികൾ അസാധാരണമായി വലിയ ലാഭം നേടുമ്പോൾ, അതിലൊരു വിഹിതം സർക്കാറിലേക്ക് ഈടാക്കുന്നതാണ് വിൻഡ്ഫാൾ ടാക്സ് എന്ന് അറിയപ്പെടുന്നത്.

X
Top