കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

കൊച്ചി വിമാനത്താവളം: ശൈത്യകാല പട്ടികയിൽ 1,202 സർവീസുകൾ

നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ഒക്‌ടോബർ 30 മുതൽ 2023 മാർച്ച് 25വരെ നീളുന്ന ശൈത്യകാല സമയപ്പട്ടിക പ്രഖ്യാപിച്ചു. പ്രതിവാരം 1202 സർവീവുകളുണ്ടാകും. നിലവിലെ വേനൽക്കാല ഷെഡ്യൂളിൽ 1,160 ആയിരുന്നു.

ശൈത്യകാലത്ത് കൊച്ചിയിൽ നിന്ന് 26 എയർലൈനുകൾ രാജ്യാന്തര സർവീസ് നടത്തും. 20 എണ്ണം വിദേശ എയർലൈനുകളാണ്. രാജ്യാന്തര സെക്ടറിൽ 44 സർവീസുമായി എയർഇന്ത്യ എക്‌‌സ്‌പ്രസും ആഭ്യന്തര സെക്ടറിൽ 42 സർവീസുമായി ഇൻഡിഗോയുമാണ് മുന്നിൽ.

ദുബായിലേക്ക് ആഴ്ചയിൽ 44 പുറപ്പെടലുകളുണ്ടാകും. അബുദാബിയിലേക്കും മസ്‌കറ്റിലേക്കും 30 സർവീസുകൾ. ക്വാലാലംപൂരിലേക്ക് 25 സർവീസുകൾ. എയർഇന്ത്യയുടെ മൂന്ന് പ്രതിവാര ലണ്ടൻ സർവീസുകളും തുടരും. ആഭ്യന്തരതലത്തിൽ 327 സർവീസുകളാണുണ്ടാവുക. ആഴ്ചയിൽ ബംഗളൂരുവിലേക്ക് 104, ഡൽഹിയിലേക്ക് 56, മുംബയിലേക്ക് 42, ഹൈദരാബാദിലേക്ക് 24, ചെന്നൈയിലേക്ക് 52.

കൊൽക്കത്ത, തിരുവനന്തപുരം, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂർ എന്നിവിടങ്ങളിലേക്ക് പ്രതിദിന സർവീസുകളുണ്ടാകും. ഇൻഡിഗോ 163, എയർഇന്ത്യ 28, എയർഏഷ്യ 56, ആകാശഎയർ 28, അലയൻസ് എയർ 21, ഗോഎയർ 14, സ്‌പൈസ്‌ജെറ്റ് 3, വിസ്താര 14 എന്നിങ്ങനെയാണ് ആഭ്യന്തര പ്രതിവാര പുറപ്പെടൽ.

X
Top