ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

എൻഎസ് കണ്ണനെ സ്വതന്ത്ര ഡയറക്‌ടറായി നിയമിച്ച് വിപ്രോ

രാജ്യത്തെ പ്രമുഖ ഐടി സേവന കമ്പനിയായ വിപ്രോ, ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി 2023 ഒക്ടോബർ 1 മുതൽ അഞ്ച് വർഷത്തേക്ക് ഫിനാൻഷ്യൽ സർവീസ് ഇൻഡസ്ട്രിയിലെ വെറ്ററൻ എൻഎസ് കണ്ണനെ ഡയറക്‌ടർ ബോർഡിലേക്ക് നിയമിച്ചു.

കണ്ണനെ തങ്ങളുടെ ബോർഡിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്ന് വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി പറഞ്ഞു.

“ഫിനാൻഷ്യൽ സർവീസ് വ്യവസായത്തിലെ പരിചയസമ്പന്നനാണ് കണ്ണൻ, അദ്ദേഹത്തിന്റെ നേതൃത്വ പരിചയവും ധനകാര്യം, സ്ട്രാറ്റജി, കോർപ്പറേറ്റ് ഗവേണൻസ്, റിസ്‌ക് മാനേജ്‌മെന്റ് എന്നിവയിലുടനീളമുള്ള വൈദഗ്ധ്യവും വിപ്രോയ്ക്ക് വളരെയധികം പ്രയോജനം ചെയ്യും.” പ്രേംജി പറഞ്ഞു.

കണ്ണൻ ബോർഡിൽ സ്വതന്ത്ര ഡയറക്‌ടറായി പ്രവർത്തിക്കും. ബാങ്കിംഗ്, ഇൻഷുറൻസ് എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക സേവന മേഖലകളിൽ അദ്ദേഹത്തിന് 30 വർഷത്തിലേറെ പരിചയ സമ്പത്തുണ്ട്.

ഐസിഐസിഐ പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി പ്രവർത്തിച്ചു വരികയായിരുന്നു അദ്ദേഹം.

“ആഗോളതലത്തിൽ ഏറ്റവും ആദരണീയരായ ക്ലയന്റുകളുടെ ഒരു പ്രധാന സാങ്കേതിക പങ്കാളിയായ വിപ്രോയുടെ ബോർഡിൽ ചേരുന്നതിൽ ഞാൻ ആവേശഭരിതനാണ്. അതിന്റെ അടുത്ത ഘട്ട വളർച്ചയിലേക്കും സ്വാധീനത്തിലേക്കും സംഭാവന ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു.” കണ്ണൻ വ്യക്തമാക്കി.

മുമ്പ്, ഐസിഐസിഐ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്‌ടറും സിഎഫ്‌ഒയുമായി ഉൾപ്പെടെ ഐസിഐസിഐ ഗ്രൂപ്പിലെ വിവിധ നേതൃത്വ റോളുകളിൽ ഫിനാൻഷ്യൽ സർവീസ് ഇൻഡസ്ട്രിയിലെ ഉന്നതൻ സേവനമനുനുഷ്‌ഠിച്ചിട്ടുണ്ട്.

വിവിധ ഐസിഐസിഐ ഗ്രൂപ്പ് കമ്പനികളുടെ ചെയർമാനും നോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടറായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

X
Top