Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

77.40% റീട്ടെയില്‍ സ്വീകാര്യത നേടി വിപ്രോ ബൈബാക്ക്

ന്യൂഡല്‍ഹി: അടുത്തിടെ സമാപിച്ച 12,000 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങല്‍ പദ്ധതിയില്‍, റീട്ടെയില്‍ പങ്കാളികള്‍ക്കിടയില്‍ വിപ്രോ 77.40 ശതമാനം സ്വീകാര്യത അനുപാതം രേഖപ്പെടുത്തി. ഇതിനര്‍ത്ഥം ഒരു റീട്ടെയില്‍ നിക്ഷേപകന്‍ സറണ്ടര്‍ ചെയ്ത ഓരോ 500 സ്റ്റോക്കുകളിലും 387 എണ്ണം തിരിച്ചുവാങ്ങലിനായി സ്വീകരിച്ചു എന്നാണ്. സ്വീകാര്യത അനുപാതം കമ്പനിയുടെ കഴിഞ്ഞ നാല് റീപര്‍ച്ചേസ് ഓഫറുകള്‍ക്ക് അനുസൃതമായിരുന്നു.

അതായത് 50-100 ശതമാനം പരിധി. ഇത്തവണ ഓഹരി തിരിച്ചുവാങ്ങലിനായി ചില്ലറ ഓഹരിയുടമകളെ 2 ലക്ഷം രൂപ വരെ നിക്ഷേപമുള്ളവരും അതില്‍ കൂടുതലുള്ളവരുമായി തരം തിരിച്ചിരുന്നു. തുക ജൂലൈ 5 ന് ഓഹരിയുടമയ്ക്ക് ലഭ്യമാകും.

കഴിഞ്ഞ ഒരു വര്‍ഷമായി വിപ്രോ ഓഹരി നെഗറ്റീവ് റിട്ടേണ്‍ ആണ് നല്‍കുന്നത്. പക്ഷെ ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ച് 18 ദിവസത്തിന് ശേഷം ഇരട്ട അക്കം വരുമാനം നല്‍കാന്‍ ഓഹരിയ്ക്കായി.

X
Top