Alt Image
കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിൽ കേരള സർക്കാരിൻ്റെ ബജറ്റ്സേവനമേഖലയുടെ വളര്‍ച്ച രണ്ടുവര്‍ഷത്തെ താഴ്ന്ന നിലയില്‍യുഎസ് -ചൈന തീരുവ യുദ്ധം: പ്രതീക്ഷയോടെ ഇന്ത്യന്‍ ഇലക്ട്രോണിക്സ് മേഖലസംസ്ഥാന ബജറ്റ് നാളെസൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതം

കമ്പനിയുടെ ഉപഭോക്തൃ ബിസിനസ് 9% വളർച്ച കൈവരിച്ചതായി വിപ്രോ കൺസ്യൂമർ കെയർ & ലൈറ്റിംഗ്

മുംബൈ: പണപ്പെരുപ്പ സമ്മർദങ്ങൾക്കിടയിലും തങ്ങളുടെ ഇന്ത്യൻ ഉപഭോക്തൃ ബിസിനസ് മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 2022 സാമ്പത്തിക വർഷത്തിൽ ഏകദേശം 9 ശതമാനം വളർച്ച കൈവരിച്ചതായി വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് പറഞ്ഞു. കൂടാതെ, ഇതേ കാലയളവിൽ കമ്പനിയുടെ സോപ്പ് ബ്രാൻഡായ സന്തൂർ ഇന്ത്യയിൽ 2,300 കോടി രൂപയുടെ വില്പന നടത്തിയതായി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്ത വരുമാനം 8,630 കോടി രൂപയായിരുന്നു. 2021 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ മൊത്തത്തിലുള്ള വരുമാന വളർച്ച ഏകദേശം 4 ശതമാനമായിരുനെന്നും, നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയിലെ ഉപഭോക്തൃ ബിസിനസ്സ് 16-18 ശതമാനത്തിനിടയിൽ വളരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നതായും വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് സിഇഒ വിനീത് അഗർവാൾ പറഞ്ഞു.

മലേഷ്യ, വിയറ്റ്‌നാം, മിഡിൽ ഈസ്റ്റ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികളിലെ കമ്പനിയുടെ അന്താരാഷ്ട്ര ബിസിനസ് ജൂൺ പാദത്തിൽ 16 മുതൽ 20 ശതമാനം വരെ വളരുമെന്നും അതേസമയം ചൈന, ഇന്തോനേഷ്യ തുടങ്ങിയ വിപണികളിൽ വെല്ലുവിളികൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാം ഓയിൽ വിലയിലും മറ്റ് അസംസ്‌കൃത വസ്തുക്കളുടെ വിലയിലും ഉണ്ടായ അഭൂതപൂർവമായ കുതിച്ചുചാട്ടം കമ്പനിയെ അതിന്റെ മുൻനിര ബ്രാൻഡായ സന്തൂരിന്റെ വില കഴിഞ്ഞ 8 മാസത്തിനിടെ 19 ശതമാനം വർധിപ്പിക്കാൻ കാരണമാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു.

വിപ്രോ കൺസ്യൂമർ കെയർ വെഞ്ച്വേഴ്‌സ് വഴി കമ്പനി 100 കോടി രൂപ വിവിധ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപിച്ചിട്ടുണ്ട്. കൂടാതെ, അടുത്ത പാദത്തിൽ തെക്കുകിഴക്കൻ ഏഷ്യയിലെ പ്രത്യേകിച്ച് ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ വിപണികളിലെ സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്താൻ കമ്പനി പദ്ധതിയിടുന്നു.

X
Top