കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിലെത്തി ജോലി ചെയ്യുന്നത് നിർബന്ധമാക്കാൻ വിപ്രോ

ബംഗ്ലൂർ: ഇന്ത്യയിലെ നാലാമത്തെ വലിയ സോഫ്‌റ്റ്‌വെയർ സേവന സ്ഥാപനമായ വിപ്രോ നവംബർ 15 മുതൽ നിർബന്ധിത ഹൈബ്രിഡ് വർക്ക് പോളിസി നടപ്പിലാക്കുകയാണെന്ന് ജീവനക്കാരെ അറിയിച്ചു. ജീവനക്കാർ ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഓഫീസിൽ ഹാജരാകണം.

ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ കമ്പനികളും ഇത്തരത്തിലുള്ള നിയമങ്ങൾ നവംബർ ആദ്യ വാരം മുതൽ നടപ്പാക്കാൻ തുടങ്ങി.ജീവനക്കാർ ആഴ്ചയിൽ അഞ്ച് ദിവസവും മാസത്തിൽ പത്ത് ദിവസവും ഓഫീസിൽ നിന്ന് ജോലി ചെയ്യണമെന്നാണ് നിബന്ധന.

“നവംബർ 15 മുതൽ, എല്ലാ ജീവനക്കാരും ഓരോ ആഴ്‌ചയിലും കുറഞ്ഞത് മൂന്ന് ദിവസമെങ്കിലും അവരുടെ നിയുക്ത ഓഫീസ് ലൊക്കേഷനിൽ ഹാജരാകണം. ടീം വർക്ക് മെച്ചപ്പെടുത്താനും മുഖാമുഖ ആശയവിനിമയം സുഗമമാക്കാനുമാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്,” വിപ്രോയുടെ ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ സൗരഭ് ഗോവിൽ പറഞ്ഞു.

പുതിയ ഹൈബ്രിഡ് തൊഴിൽ നയം സ്ഥിരമായി പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ 2024 ജനുവരി 7 മുതൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വിപ്രോ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകി.

മറ്റു കമ്പനികളെ അപേക്ഷിച്ചു രണ്ടാം പാദത്തിൽ ഏറ്റവും ദുർബലമായ വളർച്ചയാണ് വിപ്രോ രേഖപ്പെടുത്തിയത്. കമ്പനിയുടെ ലാഭവും വരുമാനവും കുറയുകയും , മാർഗ്ഗനിർദ്ദേശം ദുർബലമാകുകയും ചെയ്തതോടെ, വിപ്രോയുടെ 2024 ടോപ്പ്‌ലൈൻ വളർച്ച ടിസിഎസും ഇൻഫോസിസും ഉൾപ്പെടുന്ന ടയർ-1 ഐടി സേവന സ്ഥാപനങ്ങളിൽ ഏറ്റവും താഴ്ന്ന നിലയിലായിരിക്കുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു.

X
Top