മുംബൈ:വരുമാന ഇടിവും ദുര്‍ബലമായ വളര്‍ച്ചാ കാഴ്ചപ്പാടും കാരണം, വിപ്രോ ഓഹരി ലാര്‍ജ് ക്യാപ് എതിരാളികളെ അപേക്ഷിച്ച് മോശം പ്രകടനം നടത്തും, ബ്രോക്കറേജ് സ്ഥാപനങ്ങള്‍ പറഞ്ഞു. ദുര്‍ബലമായ വളര്‍ച്ചാ മാര്‍ഗ്ഗനിര്‍ദ്ദേശം സൂചിപ്പിക്കുന്നത് ഡിമാന്‍ഡ് സമ്മര്‍ദ്ദം തുടരാന്‍ സാധ്യതയുണ്ടെന്നാണ്. അതുകൊണ്ടുതന്നെ പ്രമുഖ ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി, 352 രൂപ ലക്ഷ്യവിലയോട് കൂടിയ അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ് നല്‍കുന്നത്.
നൊമൂറ 375 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗും നുവാമ 400 രൂപ ലക്ഷ്യവിലയോട് കൂടിയ ഹോള്‍ഡ് റേറ്റിംഗും നിര്‍ദ്ദേശിച്ചു. മോതിലാല്‍ ഓസ്വാള്‍ 380 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗ് മുന്നോട്ടുവയ്ക്കുന്നു.
2870.01 കോടി രൂപയാണ് ഒന്നാംപാദത്തില്‍ കമ്പനി നേടിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാനപാദത്തെ അപേക്ഷിച്ച് 11.95 ശതമാനം കൂടുതലാണിത്. വരുമാനം 6.04 ശതമാനം ഉയര്‍ന്ന് 22831 കോടി രൂപയായി.
ലാര്‍ജ് ഡീലുകള്‍ 9 ശതമാനം നേട്ടത്തില്‍ 1.2 ബില്യണ്‍ ഡോളര്‍. കമ്പനിയുടെ ഓപറേറ്റിംഗ് മാര്‍ജിന്‍ 112 ബേസിസ് പോയിന്റ് കൂടി 16 ശതമാനമായിട്ടുണ്ട്. രണ്ടാംപാദത്തില്‍ 2722 മില്യണ് ഡോളര്‍ ഐടി സേവന വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.