ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

താഴ്ച വരിച്ച് വിപ്രോ ഓഹരി, നിക്ഷേപകര്‍ എന്തുചെയ്യണം?

മുംബൈ: ഐടി ഭീമന്‍ വിപ്രോ, ഓഹരി വിപണിയില്‍ തിരിച്ചടി നേരിട്ടു. സെപ്തംബര്‍ പാദ അറ്റാദായം 2659 കോടി രൂപയായി കുറഞ്ഞതിനെ തുടര്‍ന്ന് സ്‌റ്റോക്ക് 7 ശതമാനം ഇടിയുകയായിരുന്നു. 379.60 രൂപയിലാണ് നിലവില്‍ ഓഹരിയുള്ളത്.

രണ്ടാം പാദ പ്രവര്‍ത്തനഫല പ്രകാരം അറ്റാദായം 9.27 ശതമാനം കുറഞ്ഞ് 2659 കോടിയിലെത്തി. പ്രവര്‍ത്തന വരുമാനം 14.60 ശതമാനം ഉയര്‍ന്ന് 22,539.7 കോടി രൂപയായിട്ടുണ്ട്. ഡിംസംബര്‍ പാദ വരുമാനം 0.5-2 ശതമാനം ഉയര്‍ത്താനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

വിപണിപ്രതീക്ഷയായ 1-3 ശതമാനത്തേക്കാള്‍ കുറവാണിത്. ഈ സാഹചര്യത്തില്‍ ഓഹരിയുടെ ഭാവി എന്തായിരിക്കുമെന്ന് പ്രവചിക്കുകയാണ് ബ്രോക്കറേജ് സ്ഥാപനങ്ങള്‍.

നൊമൂറ
നൊമൂറ 380 രൂപയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗാണ് നല്‍കുന്നത്. മാര്‍ജിന്‍ റിക്കവറി ക്രമേണ മാത്രമേ യാഥാര്‍ത്ഥ്യമാകൂവെന്ന് ജാപ്പാനീസ് ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു. 2023-24 ഏര്‍ണിംഗ് പര്‍ ഷെയര്‍ 3-5 ശതമാനം താഴ്ത്താനും അനലിസ്റ്റുകള്‍ തയ്യാറായി.

സിഎല്‍എസ്എ
450 രൂപയോട് കൂടിയ ഔട്ട്‌പെര്‍ഫോം റേറ്റിംഗാണ് സിഎല്‍എസ്എ നല്‍കുന്നത്. രണ്ടാം പാദ ഫലങ്ങള്‍ പ്രതീക്ഷിച്ച തോതിലെത്തിയില്ലെങ്കിലും മൂല്യനിര്‍ണ്ണയം സ്‌റ്റോക്കിന്റെ ഭാവി വിളിച്ചോതുന്നു.

ജെപി മോര്‍ഗന്‍
360 രൂപ ലക്ഷ്യവിലയോടു കൂടിയ അണ്ടര്‍വെയ്റ്റ് റേറ്റിംഗാണ് ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നത്.

യുബിഎസ്
420 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗാണ് യുബിഎസ് നല്‍കുന്നത്.

മോതിലാല്‍ ഓസ്വാള്‍
380 രൂപ ലക്ഷ്യവിലയോട് കൂടിയ ന്യൂട്രല്‍ റേറ്റിംഗ് ബ്രോക്കറേജ് സ്ഥാപനം നല്‍കുന്നു. മൂന്നാം പാദ വരുമാന അനുമാനം പ്രതീക്ഷിച്ച തോതിലാകില്ലെന്ന് പറഞ്ഞ മോതിലാല്‍ ഓസ്വാള്‍ നിഷ്പക്ഷ നിലപാടാണ് സ്റ്റോക്കിന്റെ കാര്യത്തില്‍ പുലര്‍ത്തുന്നത്.

X
Top