ഐടി കമ്പനിയായ വിപ്രോ നിക്ഷേപകരില്‍ നിന്നും ഓഹരികള്‍ തിരികെ വാങ്ങുന്നത് ജൂണ്‍ 22 മുതല്‍. ജൂണ്‍ 29 വരെ ഓഹരിയുടമകള്‍ക്ക് ടെണ്ടറുകള്‍ സമര്‍പ്പിക്കാം. ഒരു ഓഹരിക്ക് 445 രൂപ നല്‍കിയാണ് വിപ്രോ ഓഹരികള്‍ തിരികെ വാങ്ങുന്നത്.
26.97 കോടി ഓഹരികള്‍ 12,000 കോടി രൂപ ചെലവിട്ടാണ് ഐടി കമ്പനിയായ വിപ്രോ ഓഹരികള്‍ തിരികെ വാങ്ങുന്നത്. 445 രൂപയ്ക്കാണ് വിപ്രോ ഓഹരികള്‍ തിരികെ വാങ്ങുന്നത്.
നിലവിലുള്ള വിലയേക്കാള്‍ 17 ശതമാനം പ്രീമിയമാണ് നല്‍കുന്നത്. വിപ്രോ നിക്ഷേപകരില്‍ നിന്നും ഓഹരികള്‍ തിരികെ വാങ്ങുന്നത് അഞ്ചാമത്തെ തവണയാണ്.
കഴിഞ്ഞ മൂന്ന് ദിവസമായി ഇടിവ് നേരിട്ട വിപ്രോയുടെ ഓഹരി വില ഇന്നലെ 1.25 ശതമാനം ഉയര്‍ന്നു. 352 രൂപയാണ് ഈ ഓഹരിയുടെ 52 ആഴ്ചത്തെ താഴ്ന്ന വില. മൊത്തം ഓഹരികളുടെ 4.91 ശതമാനമാണ് തിരികെ വാങ്ങുന്നത്.
ചില്ലറ നിക്ഷേപകര്‍ക്ക് 15 ശതമാനം സംവരണമുണ്ട്. രണ്ട് ലക്ഷം രൂപയില്‍ താഴെ മൂല്യമുള്ള ഓഹരികള്‍ കൈവശം വെക്കുന്നവരെയാണ് ചില്ലറ നിക്ഷേപകരായി കണക്കാക്കുന്നത്.
ജൂണ്‍ 16 ആണ് ബൈ ബാക്ക് പ്രോഗ്രാമിന്റെ റെക്കോഡ് ഡേറ്റ്. ചില്ലറ നിക്ഷേപകര്‍ക്ക് കൈവശമുള്ള ഓരോ 265 ഓഹരികള്‍ക്കും 62 ഓഹരികള്‍ തിരികെ നല്‍കുന്നതിന് അപേക്ഷ നല്‍കാം.
പൊതുവിഭാഗത്തില്‍ 603 ഓഹരികള്‍ക്ക് 26 ഓഹരികള്‍ എന്നതാണ് അനുപാതം. ഇതിന് മുമ്പ് 2016, 2017, 2019, 2020 വര്‍ഷങ്ങളിലാണ് വിപ്രോ ഓഹരികള്‍ തിരികെ വാങ്ങിയത്.