Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

യുഎസിൽ ഏറ്റെടുക്കലിനൊരുങ്ങി വിപ്രോ

ബെംഗളൂരു: യുഎസ് ആസ്ഥാനമായ മാനേജ്‌മെൻ്റ് കൺസൾട്ടിംഗ് സ്ഥാപനമായ അപ്ലൈഡ് വാല്യൂ ഗ്രൂപ്പിൻ്റെ ഭാഗമായ മൂന്ന് സ്ഥാപനങ്ങളെ 340 കോടി രൂപയ്ക്ക് ഏറ്റെടുക്കാൻ വിപ്രോ. കമ്പനി അതിൻ്റെ അനുബന്ധ സ്ഥാപനങ്ങൾ വഴി, അപ്ലൈഡ് വാല്യൂ ടെക്‌നോളജീസിൻ്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കമ്പനിയുടെ എക്സ്ചേഞ്ച് ഫയലിംഗ് അനുസരിച്ച് അപ്ലൈഡ് വാല്യു ടെക്നോളജീസ് ഏറ്റെടുക്കുന്നത് വിപ്രോയുടെ നിലവിലുള്ള ആപ്ലിക്കേഷൻ സേവനങ്ങളുടെ ശേഷി വർധിപ്പിക്കും. 2021-ൽ സ്ഥാപിച്ച അപ്ലൈഡ് വാല്യു ടെക്നോളജീസ് ആപ്പ് ഡെവലപ്‌മെൻ്റിലും ആപ്പ് അധിഷ്ഠിത സേവനങ്ങളിലും വൈദഗ്ദ്ധ്യം നേടിയ ഒരു കമ്പനിയാണ്. ഏറ്റെടുക്കൽ വിപ്രോക്ക് ഗുണകരമാകും.

ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതിനായി കമ്പനി ഒരു കരാർ ഒപ്പു വെച്ചിട്ടുണ്ടെന്നാണ് സൂചന. ഈ മാസം തന്നെ ഇടപാട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വിപ്രോയുടെ വിപണി മൂല്യം 3.23 ലക്ഷം കോടി രൂപയാണ്. അസിം പ്രേംജിയുടെ മകൻ റിഷാദാണ് ഇപ്പോൾ വിപ്രോയുടെ എക്‌സിക്യൂട്ടീവ് ചെയർമാൻ. ഫോബ്‌സിൻ്റെ കണക്കനുസരിച്ച്, അസിം പ്രേംജിയുടെ ആസ്തി 1,240 കോടി ഡോളറാണ്. ജീവകാരുണ്യത്തിനായി ലോകത്തിൽ തന്നെ ഏറ്റവുമധികം തുക ചെലവഴിക്കുന്ന കോടീശ്വരന്മാരിൽ ഒരാളാണ് അദ്ദേഹം.വിപ്രോയുടെ ഓഹരികൾ കമ്പനിയുടെ പുതിയ ഏറ്റെടുക്കൽ മൂലം നേട്ടമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സാങ്കേതിക പാരാമീറ്ററുകൾ ഓഹരിയിലെ ചലനത്തെ അനുകൂലിക്കുന്നുണ്ടെന്നും ഇടത്തരം കാലയളവിൽ ഓഹരി മുന്നേറുമെന്നും മെഹ്ത ഇക്വിറ്റീസ് ചൂണ്ടിക്കാട്ടുന്നു.

X
Top