മുംബൈ: ഐടി ഭീമന്‍ വിപ്രോയുടെ ഓഹരി തിരിച്ചുവാങ്ങല്‍ ജൂണ്‍ 22ന് ആരംഭിക്കും. ജൂണ്‍ 29 വരെ നീളുന്ന കോര്‍പറേറ്റ് നടപടിയില്‍ 269662,921 ഓഹരികള്‍ അഥവാ 4.91 ശതമാനം ഓഹരികള്‍ തിരിച്ചുവാങ്ങും. ജൂണ്‍ 16 ആണ് റെക്കോര്‍ഡ് തീയതി.
445 രൂപ നിരക്കില്‍ 17 ശതമാനം പ്രീമിയത്തിലാണ് ബൈബാക്ക്. കൈവശമുള്ള 265 ഓഹരികളില്‍ 62 ഓഹരികള്‍ തിരിച്ചുവാങ്ങാന്‍ അപേക്ഷിക്കാം. ഇത് കുറഞ്ഞ ഓഹരികളില്‍ നിക്ഷേപം നടത്തിയവര്‍ക്കാണ്.
ജനറല്‍ കാറ്റഗറിയില്‍ 603 ഓഹരികള്‍ കൈവശമുള്ളവര്‍ക്ക് 26 ഓഹരികള്‍ക്ക് അപേക്ഷിക്കാം. ഓഹരി തിരിച്ചുവാങ്ങല്‍ 100 ശതമാനം വിജയകരമാകുന്നതോടെ പ്രമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം 73.37 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
0.62 ശതമാനം ഉയര്‍ന്ന് 382.50 രൂപയിലായിരുന്നു ചൊവ്വാഴ്ച വിപ്രോ ഓഹരിയുടെ ക്ലോസിംഗ്.