ന്യൂഡല്‍ഹി: ബോണസ് ഓഹരികളുടെ രൂപത്തില്‍ ഓഹരി ഉടമകള്‍ക്ക് സ്ഥിരമായി പ്രതിഫലം നല്‍കുന്ന ഇന്ത്യന്‍ പൊതുമേഖല കമ്പനികളിലൊന്നാണ് ഭാരത് പെട്രോളിയം ലിമിറ്റഡ് (ബിപിസിഎല്‍ ). പെട്രോളിയം രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി 23 വര്‍ഷത്തിനുള്ളില്‍ നാല് തവണ ബോണസ് ഇഷ്യു പ്രഖ്യാപിച്ചു. ഡിസംബര്‍ 2000, ജൂലൈ 2012, ജൂലൈ 2016, ജൂലൈ 2017 എന്നീ തീയതികളിലായിരുന്നു അത്.
മൂന്ന് തവണ 1:1 അനുപാതത്തിലും 2017 ലേത് 1:2 അനുപാതത്തിലായിരുന്നു.
ബോണസ് ഓഹരി ചരിത്രം
പോര്‍ട്ട്‌ഫോളിയോയിലുള്ള ഒരു കമ്പനി ഓഹരി, ഡിസംബര്‍ 2000 ത്തില്‍ 2 ഓഹരികളായി മാറിയിരിക്കും. (1:1 അനുപാതം) പിന്നീട് ജൂലൈയില്‍ അത് 4 എണ്ണവും (2×2, 1:1 അനുപാതം) 2016 ല്‍ 8 എണ്ണവും (4×2, 1:1 അനുപാതം) 2017 ല്‍ 12 എണ്ണവുമായി (8×5. 1:2 അനുപാതം) മാറിയിരിക്കും. അതുകൊണ്ടുതന്നെ ഓഹരിയിലുള്ള നിക്ഷേപം 12 മടങ്ങായാണ് വര്‍ധിക്കുക.
നിക്ഷേപത്തിന്റെ വളര്‍ച്ച
ഓഗസ്റ്റ് 2000 ത്തില്‍ ഒരു ലക്ഷം നിക്ഷേപിക്കുമ്പോള്‍ 6667 ഓഹരികളാണ് ലഭ്യമാകുക. ആനുപാതിക ബോണസ് ഓഹരികളോടെ നിലവില്‍ ഇത് 8000 എണ്ണമായി മാറിയിരിക്കും. നിലവിലെ വിലയായ 331.80 രൂപവച്ച് കണക്കാക്കുമ്പോള്‍ 2000 ഓഗസ്റ്റിലെ 1 ലക്ഷം 2.65 കോടി രൂപയായി വളരും.
ബോണസ് ഓഹരി രഹിതമായി കണക്കാക്കിയാല്‍ 1 ലക്ഷം 22.12 ലക്ഷമായി മാറിയിരിക്കും.