
കട്ടപ്പന: കുരുമുളക് ഉൽപാദനത്തിൽ 40 ശതമാനത്തിന്റെ ഇടിവ്. ഇതോടെ കുരുമുളകിന്റെ വില വീണ്ടും ഉയരുകയാണ്.
കാലാവസ്ഥ വ്യതിയാനവും രോഗബാധയുമാണ് ഉൽപാദനത്തിൽ ഇടിവിന് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു മാസത്തിനിടെ വിലയിൽ കിലോക്ക് 40 രൂപയുടെ വർധനവാണ് ഉണ്ടായത്.
ഒരു മാസം മുമ്പ് കിലോക്ക് 610 രൂപയായിരുന്ന കുരുമുളകിൻ്റെ വില ഇപ്പോൾ 652 രൂപയിലേക്കാണ് ഉയർന്നത്. കുരുമുളക് കൃഷിയുടെ പ്രധാന കേന്ദ്രമായ ഹൈറേഞ്ചിലെ ഒട്ടുമിക്ക പ്രദേശത്തും വിളവെടുപ്പ് ആരംഭിച്ചു. ഫെബ്രുവരി, മാർച്ച് മാസത്തോടെ വിളവെടുപ്പ് പൂർത്തിയാക്കും.
കുരുമുളകിന്റെ വില വരും ദിവസങ്ങളിൽ ഇനിയും മെച്ചപ്പെടുമെന്നാണ് കച്ചവടക്കാർ പറയുന്നത്. കുരുമുളക് വിപണിയുടെ ഇന്ത്യയിലെ പ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കട്ടപ്പന മാർക്കറ്റിൽ ഇന്നലെ കിലോക്ക് 650 – 660 രൂപയിലേക്ക് വില ഉയർന്നു.
കൊച്ചി മാർക്കറ്റിൽ ക്വിന്റലിന് 65,000 രൂപവരെ ആയിരുന്നു വില.