ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആഭ്യന്തര ബിസിനസ്സ് 2,000 കോടി രൂപയ്ക്ക് വിൽക്കാൻ വോക്ക്ഹാർഡ്

മുംബൈ: ബിസിനസ്സ് പുനർസംഘടിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ഫാർമ കമ്പനിയായ വോക്ക്ഹാർഡ്. അതിൽ കമ്പനിയുടെ ആഭ്യന്തര ബിസിനസ്സിന്റെ സമ്പൂർണ്ണ വിൽപ്പന ഉൾപ്പെടുന്നു. നിർദിഷ്ട ഇടപാടിന്റെ വലുപ്പം ഏകദേശം 2,000 കോടി രൂപയായിരിക്കുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

സിപ്ലയും ഡോ.റെഡ്ഡീസും ഉൾപ്പെടെയുള്ള പ്രമുഖ മരുന്ന് നിർമ്മാതാക്കൾ മുംബൈ ആസ്ഥാനമായുള്ള കമ്പനിയുടെ ആസ്തികൾ വാങ്ങുന്ന കാര്യം പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. കൂടാതെ ഈ വിൽപ്പന ഇടപാടിന്റെ ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായി മൊയ്‌ലിസ് പ്രവർത്തിക്കുമെന്ന് ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ഫർമാ കമ്പനിയുടെ ഇന്ത്യൻ വിഭാഗം കഴിഞ്ഞ സാമ്പത്തിക വർഷം 670 കോടിയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. അതേസമയം മുൻ വർഷത്തെ 2,894 കോടി രൂപയെ അപേക്ഷിച്ച് 2022 സാമ്പത്തിക വർഷത്തിലെ വോക്ക്ഹാർഡിന്റെ ഏകീകൃത വരുമാനം 3,250 കോടി രൂപയാണ്.

1967-ൽ ഖൊരാകിവാല സ്ഥാപിച്ച വോക്ക്ഹാർഡ്, ഇപ്പോൾ ഉയർന്ന വളർച്ചയുള്ള ആൻറി-ഡയബറ്റിക്, ആൻറി ബാക്ടീരിയൽ തെറാപ്പികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. യുകെ, യൂറോപ്പ്, ഇന്ത്യ എന്നിവിടങ്ങളിൽ ഇതിന് കാര്യമായ സാന്നിധ്യമുണ്ട്. കൂടാതെ ഇതിന്റെ 80% വരുമാനവും അന്താരാഷ്ട്ര ബിസിനസുകളിൽ നിന്നാണ് ലഭിക്കുന്നത്.

X
Top