ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

റബര്‍ ബോര്‍ഡിന്റെ ആസ്‌ഥാനം മാറ്റില്ലെന്ന് കേന്ദ്രവാണിജ്യ മന്ത്രാലയം

കോട്ടയം: റബര്‍ ബോര്‍ഡിന്റെ ആസ്‌ഥാനം മാറ്റില്ലെന്നും പ്രവര്‍ത്തനം ഭംഗിയായി തുടരുമെന്നും കേന്ദ്രവാണിജ്യ മന്ത്രാലയത്തിന്റെ ഉറപ്പ്‌.

റബര്‍ ബില്ലിന്‌ അന്തിമ രൂപം നല്‍കുന്നതിന്റെ ഭാഗമായി റബര്‍ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരില്‍നിന്നു കേന്ദ്ര വാണിജ്യമന്ത്രാലയം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ആരായുന്നതിനായി കോട്ടയത്ത്‌ റബര്‍ ബോര്‍ഡില്‍ വിളിച്ചുകൂട്ടിയ യോഗത്തിലാണ്‌ മന്ത്രാലയത്തിലെ പ്ലാന്റേഷന്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന അഡീഷണല്‍ സെക്രട്ടറി അമര്‍ദീപ്‌ സിങ്‌ ഭാട്ടിയ ഉറപ്പ്‌ നല്‍കിയത്‌.

റബര്‍ പ്രമോഷന്‍ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ആക്‌ട്‌-2023 പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ അവതരിപ്പിക്കും. ബില്ലിനെക്കുറിച്ചും ബോര്‍ഡിന്റെ നിലനില്‍പ്പിനെക്കുറിച്ചുമുള്ള ആശങ്കകള്‍ അടിസ്‌ഥാനരഹിതമാണ്‌. നിലവിലുള്ള ആക്‌ടിലെ അനാവശ്യവും കാലഹരണപ്പെട്ടതുമായ വ്യവസ്‌ഥകള്‍ നീക്കം ചെയ്യണം.

റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്‌ ആവശ്യമായ വ്യവസ്‌ഥകള്‍ പുതുതായി ഉള്‍പ്പെടുത്തുകയും വേണം.

റബര്‍ വ്യവസായമേഖലയുടെ വളര്‍ച്ചയ്‌ക്കു യോജിച്ച അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനു സഹായകമായ രീതിയിലുള്ള ചില മാറ്റങ്ങള്‍ മാത്രമാണു പുതിയ ബില്ലില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന്‌ അഡീഷണല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

ടാപ്പിങ്‌ തൊഴിലാളികള്‍ക്കു കൂടുതല്‍ മെച്ചപ്പെട്ട പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഉടന്‍ ചര്‍ച്ച ഉണ്ടാകും. റബറിനു മിനിമം സപ്പോര്‍ട്ട്‌ വില നിശ്‌ചയിക്കാന്‍ കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്‌.

കപ്പ്‌ ലമ്പ്‌ പോലുള്ള ശുദ്ധീകരിക്കാത്ത റബറിന്റെ ഇറക്കുമതി തടയുവാന്‍ വ്യവസ്‌ഥ ഉണ്ടാകുമെന്നും റബര്‍ ഉത്‌പാദക സംഘം ദേശീയ കൂട്ടായ്‌മ പ്രതിനിധികളുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.

റബര്‍ ബോര്‍ഡ്‌ അംഗങ്ങളുടെ എണ്ണത്തില്‍ കേരളത്തിന്റെ പ്രാതിനിധ്യം എട്ടില്‍നിന്നു ആറായി കുറയ്‌ക്കുന്നതിനെതിരേ പ്രതിഷേധം അറിയിച്ചെങ്കിലും പരിഗണിച്ചില്ല.

പ്ലാന്റേഷന്‍ ഡയറക്‌ടര്‍ നീരജ്‌ ഗാബ, റബര്‍ ബോര്‍ഡ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ എം. വസന്തഗേശന്‍ എന്നിവരും പ്രസംഗിച്ചു.

റബര്‍ വ്യവസായ, വ്യാപാര പ്രതിനിധികളും റബര്‍ ഉത്‌പാദക സംഘങ്ങളുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

X
Top