രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

വ്ലോഗർമാർക്കായി‌ കേന്ദ്ര മാർഗനിർദേശങ്ങൾ ഉടൻ പുറപ്പെടുവിച്ചേക്കും

ന്യൂഡൽഹി: യൂട്യൂബ്, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹ മാധ്യങ്ങളിലെ വ്ലോഗർമാർക്കായി‌ കേന്ദ്രം ഉടൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചേക്കുമെന്ന് റിപ്പോർട്ട്. പെയ്ഡ് പ്രമോഷനുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

വ്ലോഗർമാരും മറ്റു ഇൻഫ്ലുവൻസർമാരും ബ്രാൻഡുകളുമായി സഹകരിച്ച് പണം വാങ്ങി ചെയ്യുന്ന സമൂഹ മാധ്യമങ്ങളിലെ പ്രമോഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തണമെന്നാണ് സർക്കാർ നിർദേശം.

യുട്യൂബ്, ഫെയ്സ്ബുക്, ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ വലിയ ഫോളോവേഴ്‌സുള്ള വ്ലോഗർമാർ വിവിധ ബ്രാൻഡുകളിൽ നിന്ന് പണം സ്വീകരിച്ച് അവരുടെ ഉൽപന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

സർക്കാരിന്റെ നിർദിഷ്ട മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് വ്ലോഗർമാർ പണം കൈപ്പറ്റിയ ശേഷം ഏതെങ്കിലും ബ്രാൻഡിനെ പ്രത്യേകം പരിഗണിക്കുകയാണെങ്കിൽ അവർ ആ ബ്രാൻഡുമായുള്ള ബന്ധം പ്രഖ്യാപിക്കേണ്ടിവരുമെന്ന് സർക്കാര്‍ വൃത്തങ്ങൾ അറിയിച്ചു. അടുത്ത 15 ദിവസത്തിനകം പുതിയ മാർഗനിർദേശങ്ങൾ വന്നേക്കും.

അതേസമയം, ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളിൽ പോസ്റ്റ് ചെയ്യുന്ന വ്യാജ റിവ്യൂകൾ തടയുന്നതിനുള്ള ചട്ടക്കൂട് തയാറാക്കുന്ന നടപടികളും പൂർത്തിയാക്കി. ഇതും ഉടൻ തന്നെ പുറത്തിറങ്ങും. വ്ലോഗർമാർ മാർഗനിർദേശങ്ങൾ തെറ്റിച്ചാൽ വലിയ പിഴ നൽകേണ്ടിവന്നേക്കാം. ആദ്യത്തെ ലംഘനത്തിന് പത്ത് ലക്ഷം രൂപയും ആവർത്തിച്ചാൽ 20 ലക്ഷവും പതിവായി തെറ്റ് ചെയ്താൽ 50 ലക്ഷം വരെയുമാകും പിഴ.

ഡിപ്പാർട്ട്‌മെന്റ് അഡ്വർടൈസിങ് സ്റ്റാൻഡേർഡ് കൗൺസിൽ ഓഫ് ഇന്ത്യയുമായി (ASCI) ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഹരി ഉടമകളുമായി അവരുടെ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ അവലോകനങ്ങളുടെ വ്യാപ്തിയെക്കുറിച്ച് ചർച്ച ചെയ്യാൻ അടുത്തിടെ വെർച്വൽ മീറ്റിങ് നടത്തിയിരുന്നു.

വ്യാജ അവലോകനങ്ങൾ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾ പിന്തുടരുന്ന നിലവിലെ സംവിധാനവും ആഗോളതലത്തിൽ ലഭ്യമായ ഏറ്റവും മികച്ച രീതികളും പഠിച്ച ശേഷം ഈ ചട്ടക്കൂടുകൾ തയാറാക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.

X
Top