ബീജിംഗ്: കോവിഡ് പകര്‍ച്ചവ്യാധിയും നിര്‍മ്മാണ മേഖലയിലെ ഇടിവും കാരണം ചൈനീസ് സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ വക്കില്‍. ലോകത്തെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച അനുമാനം ലോകബാങ്ക് വെട്ടിക്കുറച്ചു. ജൂണില്‍ പ്രവചിച്ച 4.3 ശതമാനത്തില്‍ നിന്ന് 2.7 ശതമാനമായാണ് ലോകബാങ്ക് അനുമാനം കുറച്ചത്.
അടുത്തവര്‍ഷത്തെ വളര്‍ച്ച 8.1 ശതമാനത്തില്‍ നിന്ന് 4.3 ശതമാനമായി താഴ്ത്താനും അവര്‍ തയ്യാറായിട്ടുണ്ട്. മഹാമാരിയുടെ പടരലും ലോക്ഡൗണുമാണ് ചൈനീസ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്നതെന്ന് ലോകബാങ്ക് പത്രക്കുറിപ്പ് പറയുന്നു. 2023 ല്‍ 4.3 ശതമാനമായി വീണ്ടെടുക്കുന്നതിന് മുമ്പ്, യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച ഈ വര്‍ഷം 2.7 ശതമാനത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു, പത്രക്കുറിപ്പ് വിശദീകരിച്ചു.
കോവിഡ് നിയന്ത്രണങ്ങള്‍ കാരണം നട്ടം തിരിയുന്ന ചൈനീസ് ജനത ഈയിടെ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഈ മാസം പെട്ടെന്ന് സീറോ-കോവിഡ് നയം ഉപേക്ഷിക്കാന്‍ രാജ്യം തയ്യാറായി.അതേസമയം,
കേസുകള്‍ വര്‍ദ്ധിക്കുകയും ചില നിയന്ത്രണങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്നു.
ബിസിനസുകള്‍ ഇപ്പോഴും നഷ്ടത്തിലാണ്. വാര്‍ഷിക ജിഡിപിയുടെ നാലിലൊന്ന് വരുന്ന റിയല്‍ സെക്ടറില്‍ മാന്ദ്യം നിഴലിക്കുന്നു.ഇത് വിപുലമായ മാക്രോ ഇക്കണോമിക്, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും, ചൈന, മംഗോളിയ, കൊറിയ എന്നിവയുടെ ചുമതല വഹിക്കുന്ന ലോകബാങ്ക് ഉദ്യോഗസ്ഥ മാരാ മാര്‍വിക്ക് പറഞ്ഞു.
ഉയരുന്ന നാണയപെരുപ്പവും കേന്ദ്രബാങ്കുകളുടെ നിരക്ക് വര്‍ദ്ധനവും ആഗോള സമ്പദ് വ്യവസ്ഥകളെ വലയ്ക്കുന്ന സാഹചര്യത്തിലാണ് ചൈനയില്‍ നിന്നുള്ള മോശം വാര്‍ത്തകള്‍.