ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഇന്ത്യയുടെ വളര്‍ച്ച അനുമാനം വെട്ടിക്കുറച്ച് ലോകബാങ്ക്

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ പ്രതിസന്ധി മൂലമുണ്ടാകുന്ന വിതരണ തടസ്സങ്ങളും വര്‍ദ്ധിച്ചുവരുന്ന പണപ്പെരുപ്പ അപകടസാധ്യതകളും കണക്കിലെടുത്ത് ലോകബാങ്ക് ഇന്ത്യയുടെ
സാമ്പത്തിക വളര്‍ച്ചാ പ്രവചനം ബുധനാഴ്ച വെട്ടിക്കുറച്ചു. ഇന്ത്യയ്‌ക്കൊപ്പം ആഗോള വളര്‍ച്ച നിരക്കും കുറച്ചിട്ടുണ്ട്. ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 8.7 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായാണ് ലോകബാങ്ക് കുറച്ചത്.
ഏപ്രിലില്‍ രാജ്യത്തിന്റെ വളര്‍ച്ചാ അനുമാനം ലോകബാങ്ക് 8 ശതമാനമായി കുറച്ചിരുന്നു. സാമ്പത്തികവര്‍ഷം 2024 ലെ വളര്‍ച്ചാനുമാനവും 7.1 ശതമാനത്തിലേയ്ക്കും 2025 ലെ 6.5 ശതമാനത്തിലേയ്ക്കും താഴ്ത്തി. എന്നാല്‍ നേരത്തെ പ്രവചിച്ചിരുന്ന 6.8 ശതമാനത്തില്‍ നിന്നും 30 ബേസിസ് പോയിന്റ് അധികമാണ് 2024 ലെ വളര്‍ച്ചാ അനുമാനം.
നേരത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പുസാമ്പത്തിക വര്‍ഷം രാജ്യം 7.2 ശതമാനമായി കുറച്ചിരുന്നു. സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് 2022 ല്‍ രാജ്യം 8.7 ശതമാനത്തിന്റെ ജിഡിപി നിരക്ക് കൈവരിച്ചു. ഇന്ത്യമാത്രമല്ല നിലവിലെ സാഹചര്യത്തില്‍ വളര്‍ച്ചാകുറവ് നേരിടുന്നതെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റഷ്യ-ഉക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ ആഗോളവളര്‍ച്ചാ നിരക്കും ലോകബാങ്ക് കുറച്ചിട്ടുണ്ട്. ആഗോള മാന്ദ്യം ഒഴിവാക്കാനായാലും ക്ഷാമം പടരുമെന്നും ഉയര്‍ന്ന പണപ്പെരുപ്പം, കുറഞ്ഞ വളര്‍ച്ചാ നിരക്ക് എന്നിവ തുടരുമെന്നും ലോകബാങ്ക് പറഞ്ഞു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ആഗോളവളര്‍ച്ച 2.9 ശതമാനമായി ഒതുങ്ങും.
നേരത്തെയിത് 4.1 ശതമാനമായിരുന്നു. യുഎസ് 1.2 ശതമാനം കുറഞ്ഞ് 2.5 ശതമാനവും യൂറോ പ്രദേശം 1.7 ശതമാനം കുറഞ്ഞ് 1.7 ശതമാനവും ജപ്പാന്‍ 1.2 ശതമാനം കുറഞ്ഞ് 1.7 ശതമാനവും ചൈന 0.8 ശതമാനം കുറഞ്ഞ് 4.3 ശതമാനവും റഷ്യ 11.3 ശതമാനം കുറഞ്ഞ് 4.3 ശതമാനവും വളരും. റഷ്യ -18.9 (11.3 ശതമാനം കുറവ്), ബ്രസീല്‍ -1.5 ശതമാനം(0.1 ശതമാനം അധികം), ദക്ഷിണാഫ്രിക്ക-2.1 ശതമാനം (മാറ്റമില്ല) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ വളര്‍ച്ചാ അനുമാനം ലോകബാങ്ക് കണക്കാക്കിയിരിക്കുന്നത്.

X
Top