വ്യാ​വ​സാ​യി​ക മേ​​ഖ​​ല​​ക​​ളു​​ടെ ഉ​​ത്പാ​​ദ​​ന വ​​ള​​ർ​​ച്ച​​യി​​ൽ നേ​​രി​​യ വ​​ർ​​ധ​​ന​​ജി​​എ​​സ്ടി ശേ​​ഖ​​രം 9.1 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 1.84 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യിവികസിത രാജ്യമാകണമെങ്കിൽ ഇന്ത്യ 7.8% വളരണമെന്ന് ലോകബാങ്ക്ഇന്ത്യയുടെ ഡിസംബർപാദ ജിഡിപി വളർച്ച 6.2%ഇന്ത്യയുമായി എഫ്ടിഎ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഇ യു

വികസിത രാജ്യമാകണമെങ്കിൽ ഇന്ത്യ 7.8% വളരണമെന്ന് ലോകബാങ്ക്

ന്യൂഡൽഹി: 2047ൽ ഉയർന്ന വരുമാനമുള്ള രാജ്യമായി മാറാൻ ഇന്ത്യ ഓരോ വർഷവും ശരാശരി 7.8% വളർച്ച കൈവരിക്കണമെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. ഇതിനായി സാമ്പത്തികരംഗത്തും തൊഴിൽ രംഗത്തടക്കം പരിഷ്കാരങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

ഉയർന്ന വരുമാനമുള്ള രാജ്യമാകാൻ പ്രതിശീർഷ വരുമാനം 8 മടങ്ങ് വർധിക്കണം.അടുത്ത 22 വർഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് വ്യത്യസ്ത ഘടകങ്ങൾ അനിവാര്യമെന്ന് റിപ്പോർട്ട് പറയുന്നു.

മൊത്തം നിക്ഷേപം നിലവിൽ ജിഡിപിയുടെ 33.5 ശതമാനമാണെങ്കിൽ ഇത് 40 ശതമാനമായി ഉയർത്തണം. തൊഴിൽ പങ്കാളിത്തം 56.4 ശതമാനമായിരിക്കുന്നത് 65 ശതമാനമായി ഉയർത്തണം.

സംസ്ഥാനങ്ങളുടെ വളർച്ച ത്വരിതപ്പെടുത്തണമെന്നും നിർദേശമുണ്ട്. തൊഴിൽമേഖലയിൽ വനിതാ പങ്കാളിത്തം 35.6 ശതമാനമായിരിക്കുന്നത് 2047ൽ 50 ശതമാനമായി ഉയർത്തണം.

X
Top