ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തികവര്‍ഷത്തിലെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.9 ശതമാനമാകുമെന്ന് ലോകബാങ്ക്. നേരത്തെ കണക്കാക്കിയ 6.5 ശതമാനത്തില്‍ നിന്നുള്ള ഉയര്‍ച്ചയാണ് ഇത്. കര്‍ശനമായ മോണിറ്ററി പോളിസിയും ഉയര്‍ന്ന ചരക്ക് വിലയും വളര്‍ച്ചയ്ക്ക് വിലങ്ങുതടിയാണ്.
അതേസമയം ആഗോള പ്രതികൂലാവസ്ഥകളെ തരണം ചെയ്യാനുള്ള ത്രാണി സമ്പദ് വ്യവസ്ഥയ്ക്കുണ്ട്, ലോകബാങ്ക് റിപ്പോര്‍ട്ട് പറഞ്ഞു. പണപ്പെരുപ്പം, നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 7.1 ശതമാനമാകുമെന്നാണ് പ്രവചനം. ധനക്കമ്മി ലക്ഷ്യം 6.4% കൈവരിക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റ് തയ്യാറെടുക്കുകയാണെന്നും ലോകബാങ്ക് ചൂണ്ടിക്കാട്ടുന്നു.
6.9 ശതമാനത്തില്‍, അനുമാനം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടേതിനേക്കാള്‍ കുറവാണ്. 7 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ കണക്കുകൂട്ടുന്നത്. സെപ്തംബര്‍ പാദത്തില്‍ രാജ്യം 6.3 ശതമാനമാണ് വളര്‍ന്നത്.
തൊട്ടുമുന്‍വര്‍ഷത്തെ സമാന പാദത്തില്‍ 8.4 ശതമാനം നേടിയ സ്ഥാനത്താണിത്. ബെയ്‌സ് ഇഫക്ട് ആനുകൂല്യത്തിന്റെ ഫലത്തില്‍ 13.5 ശതമാനത്തിന്റെ ആദ്യപാദ വളര്‍ച്ച സ്വന്തമാക്കാനുമായി.
റിട്ടെയ്ല്‍ പണപ്പെരുപ്പം ഒക്ടോബറില്‍ 6.77 ശതമാനമായി കുറഞ്ഞിട്ടുണ്ട്. മൂന്നുമാസത്തെ ഇടിവാണിത്.