രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

കരുതല്‍ സ്വര്‍ണ ശേഖരം ഉയര്‍ത്തി ലോകരാജ്യങ്ങള്‍

മുംബൈ: രാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതില് സ്വര്ണത്തിന് നിര്ണായകമായ പങ്കുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് മൂല്യമിടിയാതെ നിലനില്ക്കാനുള്ള കഴിവുള്ളതുകൊണ്ടാണ് സ്വര്ണത്തിന്റെ ഈ അപ്രമാധിത്യം തുടരുന്നത്.

അതുകൊണ്ടുതന്നെ രാജ്യങ്ങള് കരുതലായി വന് തോതില് സ്വര്ണം ശേഖരിച്ച് വെയ്ക്കുന്നു. ഒരു രാജ്യത്തെ കറന്സിയുടെ മൂല്യത്തിന് ആ രാജ്യത്തെ സ്വര്ണ ശേഖരവുമായി ബന്ധമുണ്ട്. അതായത് സ്വര്ണത്തിന്റെ വില രാജ്യത്തെ കറന്സിയുടെ കരുത്തിനെ ബാധിക്കുന്നുവെന്ന് ചുരുക്കം.

1970കളില് ഔദ്യോഗികമായി ഉപേക്ഷിച്ചെങ്കിലും പല രാജ്യങ്ങളും ഇപ്പോഴും സ്വര്ണ ശേഖരം നിലനിര്ത്തുന്നു. സാമ്പത്തിക അനിശ്ചിതത്വം മൂലം കരുതല് ശേഖരത്തിന്റെ പ്രസക്തി വര്ധിച്ചുവരികയുമാണ്.

രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള് സുരക്ഷിത ആസ്തിയായി കരുതി സ്വര്ണത്തിന് മുന്ഗണന നല്കുന്നതും അതുകൊണ്ടാണ്. ഒരു രാജ്യത്തിന്റെ സാമ്പത്തിക നിലയെയും വായ്പായോഗ്യതയെയും സ്വാധീനിക്കുന്നതില് സ്വര്ണ ശേഖരം ഇപ്പോഴും നിര്ണായകമായ പങ്കുവഹിക്കുന്നു.

യുഎസ് ഡോളറുമായുള്ള വിപരീത ബന്ധമാണ് സ്വര്ണത്തിന്റെ ആകര്ഷണീയത വര്ധിപ്പിക്കുന്നത്. ഡോളറിന്റെ മൂല്യം കുറയുമ്പോള് സ്വര്ണത്തിന്റെ വില കൂടുന്നു. വിപണിയിലെ ചാഞ്ചാട്ടത്തിന്റെ കാലത്ത് കേന്ദ്ര ബാങ്കുകളുടെ ഇടപെടലിന് സ്വര്ണം പിന്തുണ നല്കുന്നു.

അന്താരാഷ്ട്ര വ്യാപാരത്തിലും ധനകാര്യത്തിലും സ്വര്ണത്തിന് നിര്ണായകമായ സ്വാധീനമുണ്ട് വ്യാപാര അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന് സാഹയിക്കുന്നു. വായ്പകള്ക്കുള്ള ഈടായും സ്വര്ണം ഉപയോഗിക്കുന്നു.

സ്വര്ണ ശേഖരം വായ്പാ യോഗ്യത വര്ധിപ്പിക്കുകയും ആഗോള സമ്പദ്വ്യവസ്ഥയില് ഒരു രാജ്യത്തിന്റെ നിലയെ സ്വാധീനിക്കുകയും ചെയ്യുന്നു. പണപ്പെരുപ്പത്തില് നിന്നും കറന്സിയുടെ മൂല്യതകര്ച്ചയില് നിന്നും സംരക്ഷണം നല്കാനും സ്വര്ണത്തിന് കഴിയും.

ഫോബ്സിന്റെ കണക്കനുസരിച്ച് ഏറ്റവും കൂടുതല് സ്വര്ണം കരുതലായി സൂക്ഷിച്ചിട്ടുള്ളത് യുഎസ്.എയാണ്. 81,336.46 ടണ്. രണ്ടാമതുള്ള ജര്മനിയുടെ കൈവശം 3,352.65 ടണ് സ്വര്ണമാണുളളത്. 2,451.84 ടണ് സ്വര്ണം കൈവശമുള്ള ഇറ്റലിയാണ് മൂന്നാം സ്ഥാനത്ത്.

ഫ്രാന്സിലാകട്ടെ 2,436.88 ടണ് ആണുള്ളത്. 2,332.74 ടണ് ശേഖരവുമായി റഷ്യ അഞ്ചാം സ്ഥാനത്താണ്. ചൈനയില് 2,191.53 ടണ് ആണുള്ളത്.

സ്വിറ്റ്സര്ലന്ഡ് (1,040 ടണ്), ജപ്പാന് (845.97 ടണ്) എന്നിങ്ങനെയും ശേഖരമുണ്ട്. ഒമ്പതാം സ്ഥാനത്തുള്ള ഇന്ത്യയുടെ കൈവശം 800.78 ടണ് സ്വര്ണമാണുള്ളത്.

പത്താം സ്ഥാനത്തുളള നെതര്ലന്ഡ് 612.45 ടണ് സ്വര്ണവും സൂക്ഷിച്ചുവെച്ചിരിക്കുന്നു.

X
Top