ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

എക്‌സിന്റെ മൂല്യത്തില്‍ വന്‍ ഇടിവ്

ന്യൂയോർക്ക്: മെെക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ട്വിറ്ററിനെ (എക്സ്) സ്വന്തമാക്കിയതു മുതല് ഇലോണ് മസ്കിനെ തേടിയെത്തിയത് ശുഭകരമായ വാര്ത്തകളായിരുന്നില്ല. ഇപ്പോഴിതാ മസ്കിന്റെ ഉടമസ്ഥതയില് കമ്പനി സാമ്പത്തികമായി ബുദ്ധിമുട്ടിലാണെന്ന വാര്ത്തകളാണ് പുറത്ത് വരുന്നത്.

മസ്ക് ഒരുവര്ഷം മുമ്പ് കമ്പനി സ്വന്തമാക്കിയ തുകയുടെ പകുതിയിലും താഴെയാണ് ഇപ്പോഴത്തെ മൂല്യം. ജീവനക്കാര്ക്ക് നല്കുന്ന നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകളുടെ കമ്പനി മൂല്യം 19 ബില്യണ് ഡോളറാണ്. 44 ബില്യണ് ഡോളറിനായിരുന്നു മസ്ക് ട്വിറ്ററിനെ വാങ്ങിയത്.

മസ്കിന്റെ ഉടമസ്ഥതയില് കമ്പനി സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നതായി ‘ഫോര്ച്യൂണ്’ നേരത്തെ റിപ്പോര്ട്ട് ചെയ്തിരുന്നു. മസ്കിന്റെ തെറ്റായ തീരുമാനങ്ങളും കര്ശനമല്ലാത്ത ഉള്ളടക്ക-സുരക്ഷാ നിയമങ്ങളും പരസ്യ കമ്പനികളെ അകറ്റി.

പരസ്യവരുമാനത്തില് 60 ശതമാനത്തിന്റെ ഇടിവാണ് ഇതുണ്ടാക്കിയത്. കടങ്ങളുടെ പലിശ അടയ്ക്കാന് പ്രതിവര്ഷം 1.2 ബില്യണ് ഡോളറാണ് എക്സ് ചെലവഴിക്കുന്നതെന്ന് ബ്ലൂംബെര്ഗ് റിപ്പോര്ട്ടും പറയുന്നു.

പരസ്യവരുമാനത്തില് നിന്ന് മാറി സബ്സ്ക്രിപ്ഷന് വഴി വരുമാനം നേടാനായിരുന്നു മസ്കിന്റെ പദ്ധതി. എന്നാല് ഒരു ശതമാനത്തില് താഴെ മാത്രം ഉപയോക്താക്കള് മാത്രമാണ് എക്സിന്റെ സബ്സ്ക്രിപ്ഷനിലേക്ക് മാറിയിട്ടുള്ളൂവെന്നും ഇതിലൂടെ 120 മില്യണ് ഡോളറിന് താഴെ വരുമാനം മാത്രമേ ലഭിക്കുന്നുള്ളുവെന്നും ബ്ലൂംബെര്ഗ് റിപ്പോര്ട്ട് ചെയ്തു.

കമ്പനിയുടെ സാമ്പത്തിക പദ്ധതികളെകുറിച്ച് എ്ക്സ് സി.ഇ.ഒ. ലിന്ഡ യക്കാറിനോ ഈ മാസം ബാങ്കുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കമ്പനിയുടെ പുതിയ സേവനങ്ങള്, ഉത്പന്നങ്ങള് എന്നിവയെക്കുറിച്ചുള്ള ആശയങ്ങളും പരസ്യശ്രേണികളുടെ അവതരണവും ചര്ച്ചചെയ്യപ്പെട്ടു. വീഡിയോ, ഓഡിയോ കോളിങ് ഫീച്ചര് എന്നിവ എക്സില് ദിവസങ്ങള്ക്ക് മുമ്പാണ് അവതരിപ്പിച്ചത്.

ഷോപ്പിങ്, പെയ്മെന്റ് ഫീച്ചറുകളുള്ള ആപ്പായി എക്സിനെ മാറ്റുന്നതിനെകുറിച്ചും യൂട്യൂബ്, ലിങ്കിഡ് ഇന്, പി.ആര്. ന്യൂസ് വയര് എന്നിവയോട് മത്സരിക്കാനാണ് കമ്പനിയുടെ പദ്ധതിയെന്നും മസ്ക് നേരത്തെ പറഞ്ഞിരുന്നു.

എന്നാല്, കമ്പനിയുടെ മൂല്യത്തിലുണ്ടായ വന് ഇടിവ് എക്സിനും മസ്കിനും പുതിയ നീക്കങ്ങള്ക്ക് വലിയ തിരിച്ചടിയാണ്.

X
Top