ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

ബ്രസീലിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് എക്‌സ്

ബ്രസീലിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചുവെന്ന് സാമൂഹിക മാധ്യമമായ എക്സ് അറിയിച്ചു.

സുപ്രീംകോടതി തങ്ങളുടെ ജീവനക്കാരെ അറസ്റ്റ് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ആ ഭീഷണിക്ക് വഴങ്ങില്ലെന്നും അതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തുകയാണെന്നുമാണ് എക്‌സ് അറിയിച്ചിരിക്കുന്നത്.

ബ്രസീല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അലക്സാന്‍ട്രിയ ഡി മൊറൈസ് എക്‌സ് ജീവനക്കാരെ നിരന്തരം ഭീഷണിപ്പെടുത്തി.

പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ എല്ലാ ജീവനക്കാരെയും ബ്രസീലില്‍നിന്ന് തിരിച്ചുവിളിക്കും.
എന്നാല്‍ രാജ്യത്ത് എക്സ് സേവനം തുടരുമെന്നും കമ്പനി അറിയിച്ചു.

എക്സിലൂടെ വലതുപക്ഷ അക്കൗണ്ടുകള്‍ വ്യാജപ്രചാരണം നടത്തുന്നുവെന്നും അതും തടയണമെന്നും എക്സിനോട് ഈ വര്‍ഷമാദ്യം ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു.

ഇതില്‍ പ്രതിഷേധിച്ചാണ് എക്സ് സേവനം അവസാനിപ്പിക്കുന്നത്. എക്‌സിന്റെ ഇത്തരം പ്രവൃത്തികള്‍ അംഗീകരിക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

X
Top