ഭക്ഷ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കര്‍ഷകരെ സഹായിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രിഇന്ത്യയുടെ കയറ്റുമതി 9.3 ശതമാനം ഇടിഞ്ഞുസ്വർണം ഇറക്കുമതിയിൽ വൻ വളർച്ച; കൂടുതലും സ്വിറ്റ്സർലൻഡിൽ നിന്ന്സ്വർണത്തിന് വീണ്ടും വില കുറഞ്ഞുസാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർ

എൻഎച്ച്പിസി സിഎംഡിയായി ചുമതലയേറ്റ് യമുന കുമാർ ചൗബെ

മുംബൈ: യമുന കുമാർ ചൗബെയെ കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിച്ചതായി സർക്കാർ ഉടമസ്ഥതയിലുള്ള ജലവൈദ്യുത ഭീമനായ എൻഎച്ച്പിസി അറിയിച്ചു. കമ്പനിയുടെ ടെക്‌നിക്കൽ ഡയറക്ടറായിരുന്നു ചൗബെ. നിയമനം സെപ്റ്റംബർ 1 മുതൽ മൂന്ന് മാസത്തേക്കാണെന്ന് കമ്പനി അറിയിച്ചു.

മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) അഭയ് കുമാർ സിംഗ് 2022 ആഗസ്ത് 31 ന് ചുമതലകളിൽ നിന്ന് വിരമിച്ചതിനാലാണ് യമുന കുമാർ ചൗബെയുടെ നിയമനം. കൂടാതെ നിർദിഷ്ട നിയമനത്തിന് കോമ്പറ്റിഷൻ അതോറിറ്റിയുടെ അംഗീകാരം നേരത്തെ ലഭിച്ചിരുന്നു.

59 കാരനായ ചൗബേ ഖരഗ്പൂരിലെ ഐഐടിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ബിരുദധാരിയാണ്. ഹിമാചൽ പ്രദേശിലെ ചമേര-I പവർ സ്റ്റേഷനായ 540 മെഗാവാട്ട് ചമേര ഹൈഡ്രോ-ഇലക്‌ട്രിക് പ്രോജക്റ്റിൽ പ്രൊബേഷണറി എക്‌സിക്യൂട്ടീവായി (സിവിൽ) 1985-ലാണ് ഇദ്ദേഹം എൻഎച്ച്‌പിസി ലിമിറ്റഡിൽ ചേർന്നത്. നിലവിൽ, ചൗബെ എൻഎച്ച്പിസിയുടെ ഡയറക്ടർ (ടെക്നിക്കൽ) ആണ് കൂടാതെ എൻഎച്ച്പിസി പേഴ്സണൽ ഡയറക്ടറുടെ അധിക ചുമതലയും വഹിക്കുന്നു.

എൻഎച്ച്പിസിയുടെ കരാറുകൾ, ഡിസൈൻ & എഞ്ചിനീയറിംഗ്, കൺസ്ട്രക്ഷൻ പ്രോജക്ടുകൾ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകളിൽ 37 വർഷത്തിലേറെയായി ജോലി ചെയ്യുന്ന അദ്ദേഹത്തിന് ഒരു ജല-പദ്ധതിയുടെ ആശയം മുതൽ കമ്മീഷൻ ചെയ്യൽ വരെയുള്ള വികസനത്തിന്റെ എല്ലാ വശങ്ങളിലും അനുഭവപരിചയമുണ്ട്.

X
Top