
ന്യൂഡല്‍ഹി: യഥാര്‍ത്ഥ് ഹോസ്പിറ്റല്‍ ആന്റ് ട്രൂമ കെയറിന്റെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ജൂലൈ 26 ന് നടക്കും. 285-300 രൂപയാണ് ഇഷ്യുവില. ജൂലൈ 28 വരെ നീളുന്ന ഐപിഒ വഴി 687 കോടി സമാഹരിക്കാനാണ് ശ്രിക്കുന്നത്.
ഇതില്‍ 490 കോടി രൂപ ഓഫര്‍ ഫോര്‍ സെയിലാണ്. ഡല്‍ഹിഎന്‍സിആറില്‍ മൂന്ന് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികള്‍ നടത്തുന്ന കമ്പനിയാണ് യഥാര്‍ത്ഥ്.പ്രവര്‍ത്തനം മധ്യപ്രദേശിലേയ്ക്ക് വ്യാപിപ്പിക്കാനും ഈയിടെ ഇവര്‍ക്കായി.
ഫ്രഷ് ഇഷ്യുവഴി സ്വരൂപിക്കുന്ന തുക മൂലധന ചെലവുകള്‍ക്ക് വിനിയോഗിക്കുമെന്ന് കമ്പനി ഡ്രാഫ്റ്റ് പേപ്പേഴ്സില്‍ പറയുന്നു. ഇന്റന്‍സീവ് ഫിസ്‌കല്‍ സര്‍വീസസ് ്രൈപവറ്റ് ലിമിറ്റഡ്, ആംബിറ്റ്‌ലിമിറ്റഡ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നീ കമ്പനികളാണ് ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.