Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

ജെസി ഫ്‌ളവേഴ്‌സ് എആര്‍സിയില്‍ 9.9 ശതമാനം ഓഹരികള്‍ സ്വന്തമാക്കി യെസ് ബാങ്ക്

ന്യൂഡല്‍ഹി: ജെസി ഫ്‌ലവേഴ്‌സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി (എആര്‍സി) യെസ് ബാങ്ക് ഓഹരി വാങ്ങല്‍ കരാര്‍ (എസ്പിഎ) ഒപ്പുവെച്ചു. എആര്‍സിയിലെ 9.9 ശതമാനം ഓഹരികള്‍ 11.43 രൂപ നിരക്കില്‍ കമ്പനി സ്വന്തമാക്കും. സ്വകാര്യമേഖല വായ്പാ ദാതാവ് എക്‌സ്‌ചേഞ്ചിനെ അറിയിച്ചതാണിക്കാര്യം.

10 ശതമാനം അധിക ഓഹരി പങ്കാളിത്തം ഏറ്റെടുക്കുന്നത് റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമാണെന്ന് ബാങ്ക് അറിയിച്ചു.

48,000 കോടി രൂപയുടെ സ്‌ട്രെസ്ഡ് വായ്പകള്‍ ജെസി ഫ്‌ലവേഴ്‌സിന് വില്‍ക്കാന്‍ ബോര്‍ഡ് യെസ് ബാങ്കിന് അനുമതി നല്‍കിയിരുന്നു. എആര്‍സിയില്‍ ഒരു ന്യൂനപക്ഷ ഓഹരിയുടമയായി പങ്കെടുക്കാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്.

‘ഇത് പ്രധാന ബിസിനസിന്റെ അനുബന്ധമായിരിക്കും’, ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു. 2022 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച്, ജെസി ഫ്‌ലവേഴ്‌സ് എആര്‍സിക്ക് 19.9 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവാണുള്ളത്. മാനേജ്‌മെന്റിന് കീഴില്‍ 595 കോടി രൂപയുടെ ആസ്തിയുണ്ട്.

സെപ്തംബറിലവസാനിച്ച പാദത്തില്‍, യെസ് ബാങ്കിന്റെ അറ്റാദായം 32.2 ശതമാനം താഴ്ന്ന് 152.8 കോടി രൂപയായിരുന്നു. വരുമാനം 6394.11 കോടി രൂപയായി ഉയര്‍ന്നു.

മൊത്തം നിഷ്‌ക്രിയ ആസ്തി 12.89 ശതമാനമായി താഴ്ന്നിട്ടുണ്ട്. മുന്‍വര്‍ഷത്തില്‍ ഇത് 14.97 ശതമാനമായിരുന്നു.

X
Top