Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

യെസ് ബാങ്കിന് 612 കോടി രൂപയുടെ അറ്റാദായം

കൊച്ചി: ഇന്ത്യയിലെ ആറാമത്തെ വലിയ സ്വകാര്യ മേഖലയിലെ ബാങ്കായ യെസ് ബാങ്ക്, 2025 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു, അറ്റാദായം മുന്‍ വര്‍ഷം ഇതേ കാലയളവിനെക്കാള്‍ 164.5% വര്‍ധിച്ച് 612 കോടി രൂപയായി.

രണ്ടാം പാദത്തെക്കാള്‍ 10.7% മാണ് വര്‍ധന. ബാങ്കിന്‍റെ പ്രവര്‍ത്തന ലാഭം മൂന്നാം പാദത്തില്‍ 1,079 കോടി രൂപയായി. 24.9% മാണ് വര്‍ധന.

അറ്റ പലിശ വരുമാനം 10.2% വര്‍ദ്ധിച്ച് 2,224 കോടി രൂപയിലെത്തി, പലിശേതര വരുമാനം 1,512 കോടി രൂപയാണ്. 26.6% മാണ് വര്‍ധന.

മൊത്തം നിക്ഷേപങ്ങള്‍ 14.6% വര്‍ധന രേഖപ്പെടുത്തി. കാസ അനുപാതം 33.1% ആയി.
എസ്എംഇ, മിഡ്-കോര്‍പ്പറേറ്റ്, കോര്‍പ്പറേറ്റ് വായ്പകളുടെ പിന്തുണയോടെ അറ്റ വായ്പകള്‍ 12.6 ശതമാനം വര്‍ധന രേഖപ്പെടുത്തി.

ബാങ്ക് തുടര്‍ച്ചയായി ലാഭം നേടുന്ന അഞ്ചാം പാദമാണിതെന്ന് യെസ് ബാങ്കിന്‍റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്രീ. പ്രശാന്ത് കുമാര്‍ പറഞ്ഞു.

X
Top