കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ചെറുകിട വ്യാപാരികള്‍ക്കായി യെസ് ബാങ്ക് ആപ്പ്; സ്മാര്‍ട്ട്‌ഫോണുകളില്‍ ഡിജിറ്റല്‍ പെയ്മന്റുകള്‍ സ്വീകരിക്കാം

മുംബൈ: ചെറുകിട വ്യാപാരികള്‍ക്കായി യെസ് പേ ഈസി പുറത്തിറക്കിയിരിക്കയാണ് യെസ് ബാങ്ക്. ആപ്പുപയോഗിച്ച് വ്യാപാരികള്‍ക്ക് സ്മാര്‍ട്ട് ഫോണുകളില്‍ പെയ്മന്റുകള്‍ സ്വീകരിക്കാം. മാസ്റ്റര്‍ കാര്‍ഡ്, വേള്‍ഡ് ലൈന്‍ ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് ഉദ്യമം.

ഭാരത് ക്യുആര്‍, ടാപ്പ് ഓണ്‍ ഫോണ്‍, എസ്എംഎസ് പേ എന്നിവ ഉപയോഗിച്ച് വ്യാപാരികള്‍ക്ക് പേയ്‌മെന്റുകള്‍ സ്വീകരിക്കാന്‍ കഴിയും.കൂടാതെ ഡിജിറ്റല്‍ ചാര്‍ജ് സ്ലിപ്പുകള്‍ പങ്കിടാനും അനുരഞ്ജന പ്രസ്താവനകള്‍ സൃഷ്ടിക്കാനും തീര്‍പ്പുകല്‍പ്പിക്കാത്ത പേയ്‌മെന്റുകളെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളയക്കാനും പേയ്‌മെന്റുകള്‍ ട്രാക്കുചെയ്യാനും സാധിക്കും.

ആപ്പ് സെല്‍ഫ് ഗൈഡഡാണെന്നും ഓണ്‍ ബോര്‍ഡിംഗ് എളുപ്പമാണമാണെന്നും ബാങ്ക് പ്രതിനിധികള്‍ അറിയിക്കുന്നു. യെസ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് ആപ്പില്‍ അക്കൗണ്ട് തുടങ്ങാം. എട്ട് ഭാഷകളാണ് ലഭ്യമാക്കിയിരിക്കുന്നത്.

ഇംഗ്ലീഷ്,ഹിന്ദി,മറാത്തി,ഗുജ്‌റാത്തി,തമിഴ്,കന്നഡ,തെലങ്കു,ബംഗാളി.

X
Top