കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ബെംഗളൂരുവിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടൽ ഏറ്റെടുക്കാൻ യെസ് ബാങ്ക്

മുംബൈ: ബെംഗളൂരുവിലെ പ്രശസ്തമായ റിറ്റ്‌സ് കാൾട്ടൺ ഹോട്ടൽ യെസ് ബാങ്ക് ഉടൻ ഏറ്റെടുത്തേക്കും. ഹോട്ടലിന്റെ ഹോൾഡിംഗ് കമ്പനിയായ എൻഇഎൽ ഹോൾഡിംഗ്സ് സൗത്ത് ലിമിറ്റഡ് ബാങ്കിന് നൽകാനുള്ള 300 കോടി രൂപ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതായും. അതെ തുടർന്ന് ബാങ്ക് ഏറ്റെടുക്കൽ സാധ്യതകൾ പരിശോധിക്കുന്നതായും മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഹോട്ടലിന്റെ ഏറ്റെടുക്കലിനുശേഷം ബാങ്ക് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ (എൻ‌സി‌എൽ‌ടി) ഒരു കേസ് ഫയൽ ചെയ്യുമെന്നും. തുടർന്ന് സ്ഥാപനത്തെ ഒരു പുതിയ വാങ്ങുന്നയാൾക്ക് വിൽക്കുമെന്നും മാധ്യമ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2020-ൽ എൻഇഎൽ ഹോൾഡിംഗ്സ് ലിമിറ്റഡ് നൽകേണ്ട ഫണ്ടുകൾ 2020-ലെ നിഷ്ക്രിയ ആസ്തിയായി ബാങ്ക് പ്രഖ്യാപിച്ചിരുന്നു.

റിറ്റ്‌സ് കാൾട്ടൺ ബ്രാൻഡിന് കീഴിലുള്ള മാരിയറ്റ് ഇന്റർനാഷണലിന്റെ ആദ്യ പ്രോപ്പർട്ടിയായിരുന്നു ബെംഗളൂരുവിലെ റിറ്റ്‌സ് കാൾട്ടൺ. നിതേഷ് ഷെട്ടിയുടെ ഉടമസ്ഥതയിലുള്ള എൻഇഎൽ ഹോൾഡിംഗ്സ് ലിമിറ്റഡ് നിരവധി ബാങ്കുകൾക്കും കടക്കാർക്കും പണം കടപ്പെട്ടിരിക്കുന്നുവെന്ന് മിന്റ് റിപ്പോർട്ട് ചെയ്യുന്നു.

ബെംഗളൂരുവിൽ 281 മുറികളുള്ള ഹോട്ടൽ നിർമ്മിക്കാൻ കമ്പനി യെസ് ബാങ്കിൽ നിന്ന് വായ്പ എടുത്തിരുന്നു. 2013-ൽ ആരംഭിച്ച ഹോട്ടൽ അതിന്റെ മാതൃസ്ഥാപനമായ മാരിയറ്റ് ഗ്രൂപ്പിന് മൊത്ത വരുമാനത്തിന്റെ 0.4 ശതമാനം മാത്രമാണ് നൽകുന്നത്. അതേപോലെ നിലവിൽ സിറ്റിഗ്രൂപ്പ് പ്രോപ്പർട്ടി ഇൻവെസ്‌റ്റേഴ്‌സിന് എൻഇഎൽ ഹോൾഡിംഗ്‌സ് സൗത്ത് ലിമിറ്റഡിൽ 74 ശതമാനം ഓഹരിയുണ്ട്.

X
Top