
ന്യൂഡൽഹി: യെസ് ബാങ്കിന്റെ സെപ്റ്റംബർ പാദത്തിലെ അറ്റാദായം മുൻ വർഷം ഇതേ പാദത്തിലെ 225.5 കോടി രൂപയിൽ നിന്ന് 32 ശതമാനം ഇടിഞ്ഞ് 152.82 കോടി രൂപയായി കുറഞ്ഞു.
എന്നിരുന്നാലും, ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ അറ്റ പലിശ വരുമാനം (NIIs) 32% വർഷം വർധിച്ച് 1,991 കോടി രൂപയായതായി സ്വകാര്യ മേഖലയിലെ വായ്പാ ദാതാവ് അറിയിച്ചു. മുൻ വർഷം ഇതേ കാലയളവിൽ 1,512 കോടി രൂപയായിരുന്നു എൻഐഐ.
അതേപോലെ ബാങ്കിന്റെ പ്രവർത്തന ലാഭം 17 ശതമാനം വർധിച്ച് 790 കോടി രൂപയായി, കഴിഞ്ഞ ഏഴ് പാദങ്ങളിലെ എക്കാലത്തെയും ഉയർന്ന നിരക്കാണിത്. കൂടാതെ പ്രസ്തുത കാലയളവിൽ അറ്റ പലിശ മാർജിനുകൾ (NIMs) 40 bps വർദ്ധിച്ച് 2.6% ആയപ്പോൾ പലിശ ഇതര വരുമാനം 18% വർധിച്ച് 920 കോടി രൂപയായി.
2022 ജൂണിലെ 13.45 ശതമാനത്തിൽ നിന്നും ഒരു വർഷം മുൻപത്തെ 14.97 ശതമാനത്തിൽ നിന്നും മൊത്തം എൻപിഎ 12.89 ശതമാനമായി മെച്ചപ്പെട്ടു. രണ്ടാം പാദത്തിൽ യെസ് ബാങ്കിന്റെ പ്രവർത്തനച്ചെലവ് 2,121 കോടി രൂപയായി ഉയർന്നു. ഒപ്പം കഴിഞ്ഞ പാദത്തിലെ 77.6 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ചിലവ്-വരുമാന അനുപാതം 72.8% ആയി.