ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ഇരട്ട അക്ക വളർച്ച രേഖപ്പെടുത്തി യെസ് ബാങ്ക്

മുംബൈ: 2022 സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ നിക്ഷേപം മുൻ വർഷത്തെ 1,76,672 കോടിയിൽ നിന്ന് 13.2% വർധിച്ച് 2,00,020 കോടി രൂപയായതായി യെസ് ബാങ്ക് അറിയിച്ചു. അറിയിപ്പിന് പിന്നാലെ ബാങ്കിന്റെ ഓഹരികൾ 2.47% ഉയർന്ന് 16.60 രൂപയിലെത്തി.

ബാങ്കിന്റെ കാസ മൊത്തം നിക്ഷേപ അനുപാതം 31.3 ശതമാനമാണ്. കൂടാതെ പ്രസ്തുത കാലയളവിൽ വായ്പ ദാതാവിന്റെ ലോണുകളും അഡ്വാൻസുകളും 1,92,809 കോടി രൂപയായി വർധിച്ചപ്പോൾ, ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതം 97.8 ശതമാനമായി മെച്ചപ്പെട്ടു.

യെസ് ബാങ്കിന്റെ ലിക്വിഡിറ്റി കവറേജ് റേഷ്യോ (LCR) 2021 സെപ്റ്റംബറിലെ 113.1% ൽ നിന്ന് 103% ആയി. ഉൽപ്പന്നങ്ങൾ, സേവനങ്ങൾ, സാങ്കേതികവിദ്യാധിഷ്ഠിത ഡിജിറ്റൽ ഓഫറുകൾ എന്നിവ നൽകുന്ന ഒരു സമ്പൂർണ്ണ സേവന വാണിജ്യ ബാങ്കാണ് യെസ് ബാങ്ക്. ഇത് റീട്ടെയ്ൽ, എംഎസ്എംഇ, കോർപ്പറേറ്റ് ക്ലയന്റുകൾ എന്നിവയ്ക്ക് സേവനം നൽകുന്നു.

കഴിഞ്ഞ പാദത്തിൽ ബാങ്കിന്റെ അറ്റാദായം 50.2% വർധിച്ച് 310.63 കോടിയായി ഉയർന്നിരുന്നു.

X
Top