
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്ന് സെഷനുകളില്‍ തിരുത്തല്‍ വരുത്തിയ ശേഷം യെസ് ബാങ്ക് ഓഹരി വെള്ളിയാഴ്ച ഉയര്‍ന്നു. 1.51 ശതമാനം നേട്ടത്തില്‍ 20.20 രൂപയിലാണ് സ്‌റ്റോക്ക് ക്ലോസ് ചെയ്തത്. ഒരു മാസം മുന്‍പ് കൈവരിച്ച 24.75 രൂപയാണ് 52 ആഴ്ച ഉയരം.
അതില്‍ നിന്നും 20 ശതമാനത്തിന്റെ കുറവാണ് ഈയാഴ്ചയില്‍ ഓഹരിയ്ക്കുണ്ടായത്. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ മൂന്ന് വര്‍ഷ ലോക്ക്-ഇന്‍ ഈ മാര്‍ച്ചില്‍ അവസാനിക്കുമെന്നും അതിനാല്‍ 2023 മാര്‍ച്ച് വരെ സ്റ്റോക്ക് റെയഞ്ച്ബൗണ്ടായിരിക്കുമെന്നും സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധര്‍ പറയുന്നു. എന്തായാലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നിയന്ത്രണത്തിലായതിന് ശേഷം യെസ് ബാങ്ക് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കിട്ടാക്കടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ധനമന്ത്രാലയത്തിന്റെ സംവിധാനം യെസ് ബാങ്ക് ഉള്‍പ്പെടെ സമ്മര്‍ദ്ദത്തിലായ ബാങ്കുകളെ സഹായിക്കുകയും ചെയ്യും. അതിനാല്‍, 17.50- 19 രൂപയില്‍ കുറഞ്ഞാല്‍ ഹ്രസ്വകാല ലക്ഷ്യമായ 28 നും ഇടത്തരം മുതല്‍ ദീര്‍ഘകാല ടാര്‍ഗെറ്റ് 36 – 44 രൂപയും ലക്ഷ്യമാക്കി ഓഹരി വാങ്ങാവുന്നതാണെന്ന് ജിസിഎല്‍ സെക്യൂരിറ്റീസ് സിഇഒ രവി സിംഗല്‍ പറഞ്ഞു. 17 രൂപയിലാണ് സ്‌റ്റോപ് ലോസ് വെയ്‌ക്കേണ്ടത്.