
ന്യൂഡല്‍ഹി: യെസ് ബാങ്കിലെ വ്യക്തിഗത നിക്ഷേപകര്‍ക്കും എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകള്‍ക്കും റിസര്‍വ് ബാങ്ക് നിര്‍ബന്ധിതമാക്കിയ മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്‍ പിരീഡ് തിങ്കളാഴ്ച അവസാനിക്കുന്നു. ഇതോടെ യെസ് ബാങ്ക് ഓഹരികള്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ടേയ്ക്കും.
ഒരു ഓഹരിക്ക് 10 രൂപ നിരക്കില്‍ എട്ട് സാമ്പത്തിക സ്ഥാപനങ്ങള്‍ 10,000 കോടി രൂപ പ്രശ്‌നത്തിലായ സ്വകാര്യമേഖലയിലെ വായ്പാ ദാതാവിലേക്ക് ഇന്‍ഫ്യൂഷന്‍ ചെയ്യുകയായിരുന്നു. ഇതോടെ ബാങ്കിന്റെ മൂലധനം മിനിമം റെഗുലേറ്ററി ലെവലിലേക്ക് ഉയര്‍ന്നു.
പിന്നീട് യെസ് ബാങ്ക് ബാലന്‍സ് ഷീറ്റ് പ്രശ്നങ്ങള്‍ പരിഹരിച്ചു തുടങ്ങി. അതേസമയം രക്ഷാ പദ്ധതിയിലെ രണ്ട് വ്യവസ്ഥകള്‍ യെസ് ബാങ്കിന്റെ നിക്ഷേപകരെ ഇപ്പോള്‍ വേട്ടയാടുന്നു. ബാങ്കിന്റെ ഇക്വിറ്റിയുടെ 75 ശതമാനം പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ആരംഭം മുതല്‍ മൂന്ന് വര്‍ഷത്തെ ലോക്ക്-ഇന്നിന് കീഴിലായിരിക്കണമെന്ന് പദ്ധതി നിര്‍ബന്ധമാക്കിയിരുന്നു. ഇത് പ്രകാരം ലോക്ക്-ഇന്‍ കാലയളവ് അവസാനിക്കുന്നത് വില്‍പ്പന സമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) നേതൃത്വത്തിലുള്ള നിക്ഷേപകര്‍ മൂന്ന് വര്‍ഷത്തേക്ക് 75 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കണം എന്നതാണ് ഇതിനര്‍ത്ഥം. ഈ ലോക്ക്-ഇന്‍ മാര്‍ച്ച് 13-ന് അവസാനിക്കും. ഇതോടെ ബാങ്ക് ഓഹരികളുടെ വലിയ വിതരണം കൗണ്ടറുകളില്‍ പ്രതീക്ഷിക്കുകയാണ് നിക്ഷേപകര്‍.
എസ്ബിഐ തങ്ങളുടെ പങ്കാളിത്തം കുറയ്ക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഹ്രസ്വകാലത്തില്‍ യെസ് ബാങ്ക് ഓഹരിയില്‍ വിലയ തകര്‍ച്ച പ്രതീക്ഷിക്കാം. അതേസമയം ദീര്‍ഘകാലത്തേയ്ക്കും ഓഹരിയില്‍ പ്രതീക്ഷവേണ്ടെന്ന നിലപാടിലാണ് അനലിസ്റ്റുകള്‍. ഇതില്‍ ഭൂരിഭാഗം പേരും വില്‍പന അല്ലെങ്കില്‍ അണ്ടര്‍പെര്‍ഫോം റേറ്റിംഗാണ് സ്റ്റോക്കിന് നല്‍കുന്നത്.