മുംബൈ: 48,000 കോടി രൂപയുടെ കിട്ടാക്കടത്തിന്റെ അടിസ്ഥാന ലേലക്കാരനായി കണ്ടെത്തിയ ജെസി ഫ്ലവേഴ്‌സ് അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയുടെ (എആർസി) 20 ശതമാനം ഓഹരി സ്വന്തമാക്കാൻ സ്വകാര്യ വായ്പാ ദാതാവായ യെസ് ബാങ്ക് 350 കോടി രൂപ നിക്ഷേപിക്കാൻ പദ്ധതിയിടുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഒരു ബില്യൺ ഡോളർ മൂലധനം സമാഹരിക്കാനാണ് ബാങ്ക് പദ്ധതിയിടുന്നത്. ബാങ്കിന്റെ ഉടനടി നിക്ഷേപം അസൈൻമെന്റ് മൂല്യത്തിലെ ക്യാഷ് ഘടകത്തിന്റെ 10% ആയിരിക്കുമെന്നും, 11,100 കോടി രൂപയാണ് ജെസി ഫ്‌ളവേഴ്‌സ് എആർസി നടത്തിയ അടിസ്ഥാന ലേലത്തിന്റെ മൂല്യമെന്നും യെസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രശാന്ത് കുമാർ പറഞ്ഞു. കൈമാറ്റത്തിനായി തിരിച്ചറിഞ്ഞിട്ടുള്ള പോർട്ട്‌ഫോളിയോയുടെ 81% മൂല്യം ബാങ്കിന്റെ കൈവശമുണ്ട്, കൂടാതെ അതിന്റെ ബാലൻസ് ഷീറ്റിലെ ആസ്തികളുടെ മൊത്തം മൂല്യം 8,300 കോടി രൂപയാണ്.
ജെസി ഫ്ലവേഴ്‌സ് അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിയുടെ 20% ഓഹരി ഏറ്റെടുക്കാൻ യെസ് ബാങ്ക് 350 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രശാന്ത് കുമാർ പറഞ്ഞു. അതേസമയം, അസൈൻമെന്റ് മൂല്യമായ 11,100 കോടിയിൽ ജെസി ഫ്ലവേഴ്സ് എആർസി 15% പണമായും ബാക്കി 85% സെക്യൂരിറ്റി രസീതുകളായും നൽകും. നിയന്ത്രണ ആവശ്യകതകൾക്ക് അനുസൃതമായി, ശനിയാഴ്ച ആസ്തികൾക്കായി ബാങ്ക് സ്വിസ് ചലഞ്ച് ലേലം ആരംഭിച്ചിരുന്നു. ജെസി ഫ്‌ളവേഴ്‌സിന്റെ നിലവിലുള്ള എആർസി ലൈസൻസിനൊപ്പം സ്ഥാപനത്തിലെ ഭരണത്തിന്റെ ഗുണനിലവാരവും ആഗോള നിലവാരവും കണക്കെടുപ്പിലെ പ്രധാന ഘടകങ്ങളാണെന്ന് കുമാർ പറഞ്ഞു.