ബജറ്റിൽ എൽപിജി സബ്‌സിഡിയായി 40000 കോടി ആവശ്യപ്പെട്ട് എണ്ണക്കമ്പനികൾകേരളത്തിന്റെ പൊതുകടവും ബാധ്യതകളും 4.15 ലക്ഷം കോടിപ്രത്യക്ഷ നികുതി വരുമാനത്തിൽ വൻ കുതിപ്പ്; കേന്ദ്രബജറ്റിൽ ആശ്വാസ തീരുമാനം പ്രതീക്ഷിച്ച് ബിസിനസ് ലോകംസംസ്ഥാനത്ത് മൂലധന നിക്ഷേപം കുറയുന്നുനികുതി കുറച്ച് ഉപഭോഗം ഉയർത്താൻ കേന്ദ്ര ധനമന്ത്രി

8,898 കോടി രൂപയുടെ മൂലധനം സമാഹരിക്കാൻ യെസ് ബാങ്ക്

മുംബൈ: സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ കാർലൈൽ, അഡ്വെന്റ് ഇന്റർനാഷണൽ എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഫണ്ടുകളിൽ നിന്ന് 8,898 കോടി രൂപ മൂലധനം സമാഹരിക്കാൻ സ്വകാര്യ വായ്പാ ദാതാവായ യെസ് ബാങ്കിന് ബോർഡിൻറെ അനുമതി. രണ്ട് ഫണ്ടുകളും ബാങ്കിന്റെ 10 ശതമാനം വീതം ഓഹരികൾ സ്വന്തമാക്കുമെന്ന് യെസ് ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ഇക്വിറ്റി ഷെയറുകളിൽ 5,100 കോടി രൂപയും ഇക്വിറ്റി ഷെയർ വാറന്റുകളിലൂടെ 3,800 കോടി രൂപയും സംയോജിപ്പിച്ചാണ് ഈ മൂലധന സമാഹരണം നടക്കുക. കൂടാതെ, യെസ് ബാങ്കും അവരുടെ അംഗീകൃത ഓഹരി മൂലധനം 6,200 കോടിയിൽ നിന്ന് 8,200 കോടി രൂപയായി ഉയർത്തി. മൂലധന സമാഹരണം യെസ് ബാങ്കിന്റെ മൂലധന പര്യാപ്തത വർദ്ധിപ്പിക്കുകയും ബാങ്കിന്റെ ഇടത്തരം മുതൽ ദീർഘകാല സുസ്ഥിര വളർച്ചാ ലക്ഷ്യങ്ങളെ സഹായിക്കുകയും ചെയ്യും.

അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ ഇത് ഒരു ഇന്ത്യൻ സ്വകാര്യ മേഖലാ ബാങ്ക് നടത്തുന്ന ഏറ്റവും വലിയ സ്വകാര്യ മൂലധന സമാഹരണങ്ങളിലൊന്നായിരിക്കുമെന്ന് വായ്പ ദാതാവ് ഒരു പ്രസ്താവനയിൽ പറഞ്ഞു. രണ്ട് നിക്ഷേപകർക്കും 13.78 രൂപ നിരക്കിൽ 370 കോടി ഇക്വിറ്റി ഓഹരികൾ മുൻഗണനാടിസ്ഥാനത്തിൽ നൽകാനും, ഒപ്പം വാറന്റിന് 14.82 രൂപ നിരക്കിൽ 257 കോടി വാറന്റുകൾ ഇക്വിറ്റി ഷെയറുകളാക്കി മാറ്റാനും ബോർഡ് മീറ്റിംഗിൽ ബാങ്ക് നിർദ്ദേശിച്ചു.

ബാങ്കിന്റെ അംഗീകൃത ഓഹരി മൂലധനം വർദ്ധിപ്പിക്കുന്നതിനും ബാങ്കിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ ഭേദഗതി ചെയ്യുന്നതിനുമായി 2022 ഓഗസ്റ്റ് 24 ന് ഓഹരി ഉടമകളുടെ അസാധാരണമായ പൊതുയോഗം വിളിക്കുന്നതിന് യെസ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.

X
Top