
മുംബൈ: 8,900 കോടിയുടെ ധനസമാഹരണത്തിന് അനുമതി തേടാൻ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ യെസ് ബാങ്ക്. സ്വകാര്യ ഇക്വിറ്റി നിക്ഷേപകരായ കാർലൈൽ ഗ്രൂപ്പിൽ നിന്നും അഡ്വെൻറ് ഇന്റർനാഷണലിൽ നിന്നും 8,900 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിനാണ് ബാങ്ക് ഓഹരി ഉടമകളുടെ അംഗീകാരം തേടുന്നത്.
ഇതിനായി യെസ് ബാങ്ക് 2022 ഓഗസ്റ്റ് 24 ന് അതിന്റെ അസാധാരണ പൊതുയോഗം (ഇജിഎം) സംഘടിപ്പിക്കുന്നുണ്ട്. കഴിഞ്ഞ കഴിഞ്ഞ ദിവസം യെസ് ബാങ്കിന്റെ ഡയറക്ടർ ബോർഡ് ബാങ്കിന്റെ അംഗീകൃത ഓഹരി മൂലധനം 6,200 കോടി രൂപയിൽ നിന്ന് 8,200 കോടി രൂപയായി ഉയർത്താനുള്ള നിർദ്ദേശത്തോടൊപ്പം ധനസമാഹരണ നിർദ്ദേശത്തിന് അംഗീകാരം നൽകിയിരുന്നു.
അംഗീകൃത ഓഹരി മൂലധനം വർദ്ധിപ്പിക്കുന്നതിനും പ്രശാന്ത് കുമാറിനെ ഇടക്കാല എംഡിയും സിഇഒയുമായി നിയമിക്കുന്നതിനും ഓഹരി ഉടമകളുടെ അനുമതി തേടാനുള്ള അജണ്ടയും ഇജിഎമ്മിൽ ഉണ്ടാകും.