2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

എൽഐസിയിൽ നിന്ന് ഇനി ഹെൽത്ത് ഇൻഷുറൻസും എടുക്കാം

ന്ത്യയിലെ ഏറ്റവും വലിയ ലൈഫ് ഇൻഷുറൻസ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എൽഐസിയിൽ നിന്ന് വൈകാതെ ആരോഗ്യ ഇൻഷുറൻസ് പോളിസിയുമെടുക്കാം.

ആരോഗ്യ ഇൻഷുറൻസ് രംഗത്തെ കമ്പനിയെ ഏറ്റെടുത്താണ് എൽഐസി, ഈ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്ന് എൽഐസി സിഇഒ സിദ്ധാർഥ മൊഹന്തി ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

ആരോഗ്യ ഇൻഷുറൻസ് രംഗത്തെ കമ്പനിയെ ഏറ്റെടുക്കാനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ആരോഗ്യ ഇൻഷുറൻസ് മേഖല മികച്ച വളർച്ച നേടുന്ന ഘട്ടത്തിലാണ് എൽഐസിയുടെയും ചുവടുവയ്പ്.

ലൈഫ് ഇൻഷുറൻസ് രംഗത്ത് വിപുലമായ ഉപഭോക്തൃനിരയും പ്രവർത്തനശൃംഖലയുമുണ്ടെന്നത്, ആരോഗ്യ ഇൻഷുറൻസ് മേഖലയിലും മികച്ച നേട്ടം കൈവരിക്കാൻ സഹായിക്കുമെന്നാണ് എൽഐസിയുടെ പ്രതീക്ഷ.

X
Top