
ഇന്ന് ഒടിടി പ്ലാറ്റ്ഫോം ജനങ്ങൾക്കിടയിൽ വളരെ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾക്ക് പോലും ഇതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ള കാലമാണിത്. എന്നിരുന്നാലും ഒടിടിയുടെ കടന്ന് വരവ് യുട്യൂബിനെ ബാധിച്ചിട്ടില്ല എന്നതാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
അതായത് ഇന്ത്യയിലെ ഓൺലൈൻ വീഡിയോ വിപണിയിൽ യൂട്യൂബ് ഇപ്പോഴും ആധിപത്യം പുലർത്തുന്നു.
2024 ൽ ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോമായ യൂട്യൂബ് ആകെ വീഡിയോ ഉപഭോഗത്തിന്റെ 92% കൈയടക്കിയതായി ഏറ്റവും പുതിയ ഫിക്കി-ഇവൈ റിപ്പോർട്ട് പറയുന്നു.
വിലകുറഞ്ഞ ഡാറ്റയും സ്മാർട്ട്‌ഫോണുകളും ലഭ്യമാകുന്നതിനാലാണ് യുട്യൂബ്ഇപ്പോഴും മുൻപന്തിയിൽ നിൽക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ സ്ട്രീമിംഗ്പ്ലാ റ്റ്‌ഫോമുകൾ സബ്സ്ക്രൈബ് ചെയ്യാനായി ധാരാളം പണവും സമയവും ചെലവഴിക്കുന്നു.
കണ്ടെന്റ്ക്രിയേറ്റര്‍മാര്‍ക്ക് ജീവിക്കാനുള്ള വക നല്‍കിയും, പഠനവും, വിനോദവുമടക്കം എന്തും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും യൂട്യൂബ് സഹായിക്കും. ആരംഭിച്ച്ഇരുപത് വർഷമായിട്ടും ജനങ്ങൾക്കിടയിലെ പ്രചാരത്തിൽ മുൻപന്തിയിൽ തന്നെയാണ് യൂട്യൂബ്.
അമേരിക്കയിലെസിലിക്കന്‍ വാലിയില്‍ 2005 ഏപ്രില്‍ 23 നാണ് യൂട്യൂബിന്റെ ഉത്ഭവം. എന്നാലിപ്പോള്‍ 20 വര്‍ഷത്തിനു ശേഷം അതിന്റെ അമരത്ത് ഇന്ത്യന്‍ വംശജനായ നീല്‍ മോഹന്‍ ആണെന്നുള്ളതുംശ്രദ്ധേയമാണ്.
വൈവിധ്യത്തിന്റെ കാര്യത്തിലോ, വിഡിയോയുടെ എണ്ണത്തിന്റെ കാര്യത്തിലോ ഒടിടിക്ക് യൂട്യൂബിന്റെ ‘ഏഴയലത്തെത്താന്‍’സാധിച്ചിട്ടില്ല.
യൂട്യൂബിന്റെ ‘കുട്ടികളായ’ യൂട്യൂബ് കിഡ്‌സും, യൂട്യൂബ്മ്യൂസിക്കും പത്താം പിറന്നാള്‍ ആഘോഷിക്കുന്നു. പ്രതിദിനം 100 ദശലക്ഷം കമന്റുകളാണ് യൂട്യുബ് വിഡിയോകള്‍ക്ക് താഴെ ഒരോ ദിവസവും വീഴുന്നത്.