Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

ഇന്ത്യയുടെ ജിഡിപിയിലേക്ക് യൂട്യൂബിന്റെ സംഭാവന 10,000 കോടി രൂപ

ദില്ലി: വീഡിയോ ഷെയറിംഗ് പ്ലാറ്റ്‌ഫോമായ യുട്യൂബ് ഇന്ത്യയുടെ ജിഡിപിയിലേക്ക് 10,000 കോടി രൂപ സംഭാവന ചെയ്തതായി ഓക്‌സ്‌ഫോർഡ് ഇക്കണോമിക്‌സിന്റെ പഠനം. റിപ്പോർട്ട് പ്രകാരം, ഇതേ കാലയളവിൽ രാജ്യത്ത് 750,000-ലധികം മുഴുവൻ സമയത്തിന് തുല്യമായ ജോലികൾക്ക് യുട്യൂബ് പിന്തുണ നൽകി.

2020ൽ, ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം രാജ്യത്തിന്റെ ജിഡിപിയിലേക്ക് 6,800 കോടി രൂപ സംഭാവന ചെയ്യുകയും 683,900 ജോലികൾക്ക് തുല്യമായ പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്.

യൂട്യൂബിന്റെ ക്രിയേറ്റീവ് ഇക്കോസിസ്റ്റം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്, രാജ്യത്ത് പുതിയ തൊഴിലവസരങ്ങളെയും പിന്തുണയ്ക്കാൻ കഴിഞ്ഞുവെന്ന് യൂട്യൂബിലെ സൗത്ത് ഈസ്റ്റ് ഏഷ്യ എമർജിംഗ് മാർക്കറ്റ്‌സ് എന്നിവയുടെ ഡയറക്ടർ അജയ് വിദ്യാസാഗർ പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്, മെഷീൻ ലേണിംഗ് എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് യൂട്യൂബ്, ഗൂഗിൾ എന്നിവ പുതിയ ഓഫറുകൾ അവതരിപ്പിച്ചു. യൂട്യൂബ് പഠനവും ആരോഗ്യ പരിരക്ഷാ ഉള്ളടക്കവും വിപുലീകരിക്കുന്നതിന് രണ്ട് പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ചു,

അതേസമയം ഗൂഗിൾ അതിന്റെ സെർച്ചിങ്, വോയ്‌സ് സെർച്ചിങ് ഫീച്ചറുകളിലും പ്രധാന അപ്‌ഡേറ്റുകൾ നടത്തി. യൂട്യൂബിലെ പുതിയ ഫീച്ചർ പ്രകാരം അധിക ചിലവില്ലാതെ വിവിധ പ്രാദേശിക ഭാഷകളിലേക്ക് വീഡിയോകൾ വിവർത്തനം ചെയ്യാനും ഡബ് ചെയ്യാനും കഴിയും. ഈ ഫീച്ചർ നിലവിൽ ആരോഗ്യ സംരക്ഷണ ദാതാക്കളുടെ ഒരു ചെറിയ ഗ്രൂപ്പിന് മാത്രമേ ലഭ്യമാകൂ.

ഹിന്ദി, മറാഠി, തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ബംഗാളി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിൽ 100-ലധികം വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന വിശ്വസനീയമായ ഉള്ളടക്കം സൃഷ്‌ടിക്കാൻ നാരായണ, മണിപ്പാൽ, മേദാന്ത, ഷാൽബി എന്നിവയുൾപ്പെടെ കൂടുതൽ ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുമായി പ്രവർത്തിക്കുമെന്ന് യൂട്യൂബ് അറിയിച്ചു.

ഗൂഗിൾ ചില പുതിയ വോയിസ് സെർച്ച് ഓഫറുകളും അവതരിപ്പിച്ചു. സംഭാഷണ വൈകല്യമുള്ള ആളുകളെ മറ്റുള്ളവരുമായി കൂടുതൽ എളുപ്പത്തിൽ ആശയവിനിമയം നടത്താനും ഗൂഗിൾ അസിസ്റ്റന്റുമായി ഇടപഴകാനും സഹായിക്കുന്ന നിലവാരമില്ലാത്ത സംഭാഷണം തിരിച്ചറിയുകയും വിവർത്തനം ചെയ്യുകയും ചെയ്യുന്ന ഒരു പുതിയ ആൻഡ്രോയിഡ് ആപ്പായ പ്രൊജക്റ്റ് റിലേറ്റിന്റെ രൂപത്തിലാണ് ഇത്.

ഇന്ത്യയിലാണ് ആപ്പ് സേവനം ആദ്യം അവതരിപ്പിക്കുന്നതെന്ന് ഗൂഗിളിലെ എഞ്ചിനീയറിംഗ് (സെർച്ച്) വൈസ് പ്രസിഡന്റ് എലിസബത്ത് റീഡ് പറഞ്ഞു.

X
Top