Alt Image
സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്

ക്രിയേറ്റര്‍മാര്‍ക്കും ആരാധകര്‍ക്കുമായി പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് യൂട്യൂബ്

ക്രിയേറ്റർമാരും ആരാധകരും തമ്മിലുള്ള ബന്ധവും കൂട്ടായ്മയും വളർത്തിയെടുക്കുന്നതിനായി പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച്‌ യൂട്യൂബ്.

ക്രിയേറ്റർമാർക്ക് അവരുടെ ആരാധകരോടും കാഴ്ചക്കാരോടും സംവദിക്കാനുള്ള ഒരിടമാണ് കമ്മ്യൂണിറ്റീസ് എന്ന് വിളിക്കുന്ന ഈ പ്ലാറ്റ്ഫോം.

ഡിസ്കോർഡ്, റെഡ്ഡിറ്റ് പോലുള്ള പ്ലാറ്റ്ഫോമുകള്‍ക്ക് സമാനമാണിതെന്ന് പറയാം.

യൂട്യൂബ് ചാനലുമായി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവർത്തനം. ഇനി ആരാധകരുമായി ഇടപഴകാൻ ക്രിയേറ്റർമാർക്ക് ഡിസ്കോർഡ്, റെഡ്ഡിറ്റ് പോലുള്ള മറ്റ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കേണ്ടിവരില്ല.
കമ്മ്യൂണിറ്റീസ് വഴി കാഴ്ചക്കാർക്ക് പരസ്പരം ഇടപഴകാനും സാധിക്കും.

നേരത്തെ യൂട്യൂബ് വീഡിയോയ്ക്ക് കമന്റ് ചെയ്യാൻ മാത്രമാണ് കാഴ്ചക്കാരെ അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാഴ്ചക്കാർക്കും ക്രിയേറ്റർ കമ്മ്യൂണിറ്റിയില്‍ അവരുടെ ഉള്ളടക്കങ്ങള്‍ പങ്കുവെക്കാനാവും. ചിത്രങ്ങളും വീഡിയോയും ടെക്സ്റ്റും ഉപയോഗിച്ച്‌ ക്രിയേറ്ററുമായും മറ്റ് കാഴ്ചക്കാരുമായും സംവദിക്കാനാവും.

സബ്സ്ക്രൈബർമാർക്ക് മാത്രമാണ് ഈ ഫീച്ചർ ഉപയോഗിക്കാനാവുക. ആശയവിനിമയത്തിനും ബന്ധം വളർത്തുന്നതിനും വേണ്ടിയുള്ള ഒരിടമായാണ് കമ്പനി കമ്മ്യൂണിറ്റീസിനെ കാണുന്നത്. ഉള്ളടക്കങ്ങളുടെ നിയന്ത്രണം ക്രിയേറ്റർമാർക്ക് ആയിരിക്കും.

നിലവില്‍ ചുരുക്കം ചില ക്രിയേറ്റർമാർക്കിടയില്‍ മൊബൈല്‍ ഫോണില്‍ മാത്രമാണ് യൂട്യൂബ് കമ്മ്യൂണിറ്റീസ് ഫീച്ചർ പരീക്ഷിക്കുന്നത്. ഈ വർഷം അവസാനത്തോടെ കൂടുതല്‍ ആളുകളിലേക്ക് ഈ സൗകര്യമെത്തും.

X
Top