രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

കുറഞ്ഞ ചെലവിൽ പ്രീമിയം സൗകര്യങ്ങൾ ലഭ്യമാക്കാൻ യൂട്യൂബ് ‘പ്രീമിയം ലൈറ്റ്’ വരുന്നു

ന്യൂഡൽഹി: യൂട്യൂബ് പ്രീമിയം അക്കൗണ്ട് എടുക്കാൻ കാശ് ഇല്ലാതെ വിഷമിക്കുന്നവർക്ക് സന്തോഷ വാർത്ത, കുറഞ്ഞ ചെലവിൽ പ്രീമിയം സൗകര്യങ്ങൾ ലഭിക്കാൻ ‘പ്രീമിയം ലൈറ്റ്’ പ്ലാൻ അവതരിപ്പിക്കുകയാണ് യൂട്യൂബ്.

പ്രീമിയം സബ്‌സ്‌ക്രിപ്ഷന്റെ പകുതി പണമടച്ചാൽ പ്രീമിയം ലൈറ്റ് ലഭ്യമാകും. കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി പുതിയ പ്ലാൻ അവതരിപ്പിച്ച് സബ്സ്‌ക്രൈബർ‌ എണ്ണം കൂട്ടുകയാണ് യൂ ട്യൂബിന്റെ ലക്ഷ്യം. പരസ്യങ്ങളില്ലാത്ത പ്ലാനല്ല, പരസ്യങ്ങൾ കുറവായിരിക്കും എന്നാണ് പ്രീമിയം ലൈറ്റിന്റെ സവിശേഷത.

സംഗീത വിഡിയോകളിലും പാട്ടുകളിലും പരസ്യം ഒഴിവാകില്ല, എന്നാൽ മറ്റ് വിഡിയോകൾ പരസ്യങ്ങളില്ലാതെ തന്നെ സ്ട്രീം ചെയ്യാം. കൂടാതെ പിക്ചർ ഇൻ പിക്ചർ, ഓഫ് സ്ക്രീൻ പ്ലേയിങ് തുടങ്ങിയ ഫീച്ചറുകളും ലൈറ്റിൽ ലഭ്യമാകില്ല.

നിലവിൽ യുഎസിൽ പരീക്ഷിക്കുന്ന പ്ലാൻ ഇന്ത്യയിൽ വൈകാതെ ലഭ്യമാകും. 89 രൂപയായിരിക്കും പ്രീമിയം ലൈറ്റ് പ്ലാൻ നിരക്ക്. നിലവിൽ യൂ ട്യൂബ് പ്രീമിയത്തിന് 149 രൂപയാണ് നിരക്ക്.

X
Top