Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

യൂട്യൂബ് സ്‌കിപ്പ് ബട്ടണിൽ പുതിയ പരീക്ഷണവുമായി ഗൂഗിൾ

യൂട്യൂബിലെ പരസ്യങ്ങള്‍ പലപ്പോഴും ശല്യമാകാറുണ്ട്. അത്തരം പരസ്യങ്ങള്‍ നിശ്ചിത സമയത്തിന് ശേഷം സ്കിപ്പ് ചെയ്യാനാവുമെന്നതാണ് ഏക ആശ്വാസം.

എന്നാല്‍ അതും ഇല്ലാതാവാനാണ് സാധ്യത. യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ എടുക്കാത്ത ഉപഭോക്താക്കളിലേക്ക് പരമാവധി പരസ്യം എത്തിക്കാനും വരുമാനം നേടാനുമാണ് കമ്പനി ശ്രമിക്കുന്നത്.

ആല്‍ഫബെറ്റിന്റെ പ്രധാന വരുമാനവും യൂട്യൂബ് ഉള്‍പ്പടെയുള്ള പ്ലാറ്റ്ഫോമില്‍ നിന്നുള്ള പരസ്യ വരുമാനം തന്നെ.

ദിവസങ്ങള്‍ക്ക് മുമ്പ് റെഡ്ഡിറ്റ് ഉപഭോക്താക്കളാണ് യൂട്യൂബ് വീഡിയോകളില്‍ സ്കിപ്പ് ബട്ടണ്‍ മറച്ചുവെച്ചതായി ആദ്യം വെളിപ്പെടുത്തിയത്. സ്കിപ്പ് ബട്ടണ് മുകളില്‍ കറുത്ത നിറത്തില്‍ മറച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ട് അനുസരിച്ച്‌ മൊബൈല്‍ ആപ്പിലും കമ്പനി സ്കിപ്പ് ബട്ടണ്‍ മറയ്ക്കുന്നുണ്ട്. സ്കിപ്പ് ബട്ടണ്‍ സ്ഥിരമായി നീക്കം ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായിരിക്കാം ഇതെന്നാണ് ചില ഉപഭോക്താക്കളുടെ അനുമാനം.

അതേസമയം, സ്കിപ്പ് ചെയ്യാനാവുന്ന പരസ്യങ്ങളില്‍ എപ്പോഴത്തെയും പോലെ അഞ്ച് സെക്കന്റിന് ശേഷം ബട്ടണ്‍ ദൃശ്യമാകുമെന്നാണ് യൂട്യൂബ് വക്താവ് ഒലുവ ഫലോദുൻ ദി വെർജിന് നല്‍കിയ പ്രസ്താവനയില്‍ പറയുന്നത്.

ആഡ് പ്ലെയറിലെ ഘടകങ്ങള്‍ കുറയ്ക്കുമെന്നും കൂടുതല്‍ വൃത്തിയുള്ള അനുഭവത്തിലൂടെ മെച്ചപ്പെട്ട പരസ്യാനുഭവം നല്‍കുമെന്നും അദ്ദേഹം പറയുന്നു.

സ്കിപ്പ് ചെയ്യുന്നതിനുള്ള കൗണ്ട് ഡൗണ്‍ ടൈമറിന് പകരം പ്രോഗ്രസ് ബാർ വെക്കാനുള്ള തീരുമാനവും അദ്ദേഹം വ്യക്തമാക്കി.

X
Top