ആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?പ്രധാനമന്ത്രി ഉച്ഛതാർ ശിക്ഷാ അഭിയാൻ പദ്ധതിയിൽ കേരളത്തിന് 405 കോടി രൂപയുടെ സഹായധനംഅംഗീകാരമില്ലാത്ത വായ്പ വിലക്കി കേന്ദ്രനിയമം വരുന്നു

ഹിന്ദി അടക്കം ആറ് ഭാഷകളില്‍ ഓട്ടോ ഡബ്ബിങ് ഫീച്ചറുമായി യൂട്യൂബ്

ഐ അധിഷ്ഠിത ഡബ്ബിങ് ഫീച്ചറിന്റെ അപ്ഡേഷന്‍ പ്രഖ്യാപിച്ച് ജനപ്രിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. ഇംഗ്ലീഷില്‍ നിന്ന് ഫ്രഞ്ച്, ജര്‍മ്മന്‍, ഹിന്ദി, ഇന്തോനേഷ്യന്‍, ഇറ്റാലിയന്‍, ജാപ്പനീസ്, പോര്‍ച്ചുഗീസ്, സ്പാനിഷ് ഭാഷകളിലേക്ക് വീഡിയോകള്‍ സ്വയമേവ ഡബ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഫീച്ചറാണിത്.

മേല്‍പ്പറഞ്ഞ ഭാഷകളിലെ വീഡിയോകള്‍ എഐ ടൂളുകള്‍ വഴി ഇംഗ്ലീഷിലേക്ക് ഡബ്ബ് ചെയ്യാവുന്നതുമാണ്. വീഡിയോ അപ്‌ലോഡ് ചെയ്ത ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാവുന്നതാണ്.

വീഡിയോ അപ്ലോഡ് ചെയ്ത് കഴിഞ്ഞാല്‍ സിസ്റ്റം പിന്തുണയ്ക്കുന്ന ഭാഷ കണ്ടെത്തുകയും വീഡിയോയുടെ ഡബ്ബ് ചെയ്ത പതിപ്പുകള്‍ സ്വയമേവ സൃഷ്ടിക്കുകപ്പെടുകയും ചെയ്യുന്നതായിരിക്കും.

നിലവില്‍ യുട്യൂബിന്റെ പാര്‍ട്ണര്‍ പ്രീമിയം പ്രോഗ്രാമില്‍ അംഗങ്ങളായ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയുക. ‘ഓട്ടോ ഡബ്ഡ്’ എന്ന റ്റാഗോഡ് കൂടിയായിരിക്കും ഇത്തരം വിഡിയോകള്‍ മറ്റുള്ളവര്‍ക്ക് ദൃശ്യമാകുക.

ഓഡിയോ ട്രാക്ക് മാറ്റാനുള്ള സൗകര്യം ഇത്തരം വീഡിയോകളില്‍ ലഭിക്കുന്നതായിരിക്കും.

X
Top