Alt Image
ഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്ക

കിടിലന്‍ ഫീച്ചറുകളുമായി യൂട്യൂബ്; ഇനി വീഡിയോയുടെ അവസാനത്തില്‍ ടൈമര്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും

രാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കിടിലന്‍ ഫീച്ചര്‍ ആണ് യൂട്യൂബ് അവതരിപ്പിച്ചിരിക്കുന്നത്.

പ്ലേബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പര്‍ ടൈമര്‍ ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 0.25 ആണ് ഏറ്റവും കുറഞ്ഞ പ്ലേബാക്ക് സ്പീഡ്. പുതിയ അപ്‌ഡേഷനോടെ ഇത് 0.05 ആക്കുമെന്നാണ് റിപ്പോര്‍ട്ട്.

വൈകാതെ ഇത് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നാണ് സൂചന. അതേസമയം സ്പീഡ് 2x ആണ് നിലവിലുള്ളത്. ഇത് ഇനിയും വര്‍ധിപ്പിക്കുമെന്ന സൂചനകളുമുണ്ട്. മുന്‍പ് പ്രീമിയം സബ്‌സ്‌ക്രൈബേഴ്‌സിന് മാത്രമാണ് സ്ലീപ് ടൈമറുണ്ടായിരുന്നത്.

ഇനി ഈ ഫീച്ചറെല്ലാം ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഒരു നിശ്ചിത സമയത്തിന് ശേഷം വീഡിയോ സ്വമേധയാ സ്റ്റോപ്പാകുന്നതാണ് പുതിയ ഫീച്ചര്‍.

എപ്പോഴാണ് വീഡിയോ സ്റ്റോപ്പാകേണ്ടത് എന്നതനുസരിച്ച് നേരത്തെ തന്നെ ഉപയോക്താക്കള്‍ ടൈമര്‍ സെറ്റ് ചെയ്ത് വെക്കണം. പ്രീമിയം സബ്‌സ്‌ക്രൈബര്‍മാരിലാണ് ഈ ഫീച്ചര്‍ ആദ്യമായി പരീക്ഷിച്ചത്.

പ്ലേ ബാക്ക് മെനുവിലാണ് സ്ലീപ്പ് ടൈമര്‍ ഓപ്ഷന്‍ ഉണ്ടാകുക. 10, 15, 20, 45 മിനിറ്റായോ അല്ലെങ്കില്‍ ഒരു മണിക്കൂറായോ ഈ ഓപ്ഷന് വഴി ടൈം സെറ്റ് ചെയ്ത് വെക്കാന്‍ സാധിക്കും.

വീഡിയോയുടെ അവസാനത്തില്‍ ടൈമര്‍ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടാകും. ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നേരം വീഡിയോ കാണണമെന്നുണ്ടെങ്കില്‍ പോപ്പ് അപ്പിലൂടെ ടൈമര്‍ നീട്ടാനാകുമെന്ന പ്രത്യേകതയുമുണ്ട്.

പ്ലേ ബാക്ക് താത്ക്കാലികമായി സ്റ്റോപ് ആകുന്നതും ഈ അപ്‌ഡേഷനിലെ പ്രത്യേകതയാണ്.

X
Top