രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

സാറ ബ്യുട്ടി ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചു

ന്യൂഡല്‍ഹി: മേക്കപ്പ് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. സാറ ബ്യൂട്ടി ഇന്ത്യയില്‍ ഔദ്യോഗിക അരങ്ങേറ്റം കുറിച്ചു. ചുണ്ടുകള്‍, കണ്ണുകള്‍, നഖങ്ങള്‍, മുഖം, ആക്‌സസറികള്‍ എന്നിവ അഴകുറ്റതാക്കാനുള്ള ഉത്പന്നങ്ങള്‍ ലഭ്യമാക്കും.

ബ്രാന്‍ഡിന്റെ ആദ്യ സ്റ്റോര്‍ ന്യൂഡല്‍ഹിയിലെ ഡിഎല്‍എഫ് പ്രൊമെനേഡില്‍ ആണെങ്കിലും, രാജ്യത്തുടനീളമുള്ള മറ്റ് സ്റ്റോറുകളില്‍ ഉടന്‍ ലോഞ്ച് ചെയ്യും.

സാറ വെബ്സൈറ്റില്‍ നിന്ന് ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാനും സാധിക്കും. സംയോജിത വെര്‍ച്വല്‍ ‘ട്രൈ-ഓണ്‍’ സവിശേഷതയുള്ള വെബ്‌സൈറ്റാണ് ഇവരുടേത്. ബ്രിട്ടീഷ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഡയാന്‍ കെന്‍ഡലിന്റെ ക്രിയേറ്റീവ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്പന്നങ്ങള്‍ വികസിപ്പിച്ചിട്ടുള്ളത്.

490 രൂപയ്ക്കും 2590 രൂപയ്ക്കും ഇടയില്‍ വിലയുള്ള ഉല്‍പ്പന്നങ്ങള്‍, റീഫില്ലബിളുകളാണ്. റീഫില്‍ ചെയ്യാവുന്നയ്ക്ക് വില കുറയും.

2022ല്‍ ഇന്ത്യന്‍ ബ്യൂട്ടി ആന്റ് പേഴ്സണല്‍ കെയര്‍ മാര്‍ക്കറ്റിന്റെ മൂല്യം 24.53 ബില്യണ്‍ ഡോളറായിരിക്കുമെന്നും 2027ഓടെ ഇത് 33.33 ബില്യണ്‍ ഡോളറിലെത്തുമെന്നും റിസര്‍ച്ച് ആന്‍ഡ് മാര്‍ക്കറ്റ്സ് പറയുന്നു.

6.32 ശതമാനം സിഎജിആറില്‍ വ്യവസായം വളരുമെന്നും പ്രതീക്ഷിക്കുന്നു.

X
Top