ന്യൂഡല്‍ഹി: കുടിശ്ശിക സംബന്ധിച്ച തര്‍ക്കം പരിഹരിച്ചതായി സീ എന്റര്‌ടൈന്‍മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡും (സീ) ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ലിമിറ്റഡും കമ്പനി ലോ അപ്ലേറ്റ് ട്രിബ്യുണലിനെ (എന്‍സിഎല്‍ടി) ബുധനാഴ്ച അറിയിച്ചു. ഇത് പ്രകാരം ജാപ്പാനീസ് സോണി പ്രാദേശിക യുണിറ്റുമായുള്ള സീയുടെ ലയനത്തെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എതിര്‍ക്കില്ല. തുടര്‍ന്ന് സീ എന്റര്‍ടെയ്ന്‍മെന്റ് ഓഹരി ബുധനാഴ്ച 4 ശതമാനത്തോളം ഉയര്‍ന്നു.
നിലവില്‍ 216 രൂപയിലാണ് സ്റ്റോക്കുള്ളത്. 2023 ല്‍ ഇതുവരെ 10 ശതമാനം ഇടിവ് നേരിട്ടുണ്ട്. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ലിമിറ്റഡിന് നല്‍കാനുള്ള കുടിശ്ശിക തിരിച്ചടയ്ക്കാന്‍ സീ ഒരുങ്ങുന്നതായി ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതോടെ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് തുടങ്ങിവച്ച പാപരത്വ നടപടികളില്‍ നിന്നും കമ്പനി വിടുതല്‍ നേടും.
നിലവില്‍ നടപടി എന്‍സിഎല്‍ടി സ്റ്റേ ചെയ്തിരിക്കയാണ്. എസ്സല്‍ ഗ്രൂപ്പ് സിറ്റി വര്‍ക്ക്‌സിന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നല്‍കിയ 150 കോടി രൂപ യുടെ ഗ്യാരണ്ടറാണ് സീ.
എസ്സല്‍ ഗ്രൂപ്പ് തിരിച്ചടവ് മുടക്കിയതോടെയാണ് സീ ബാധ്യതക്കാരായി. ഇന്ത്യന്‍ പെര്‍ഫോമിംഗ് റൈറ്റ്സ് സൊസൈറ്റി (IPRS) യുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചതായി മാര്‍ച്ച് ആറിന് സീ അറിയിച്ചിരുന്നു. ഐപിആര്‍എസും കമ്പനിയ്‌ക്കെതിരായ പാപ്പരത്വഹര്‍ജി പിന്‍വലിച്ചിട്ടുണ്ട്.
211.41 കോടി രൂപയാണ് സീ ഐപിആര്‍എസിന് നല്‍കാനുള്ളത്.