Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പാപ്പരത്വ നടപടിയില്‍ നിന്നും രക്ഷ തേടി സീ എന്റര്‍ടെയ്ന്‍മെന്റ്‌സ് എന്‍സിഎല്‍എടിയില്‍

ന്യൂഡല്‍ഹി: ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ മുംബൈ ബെഞ്ച് പാപ്പരത്ത നടപടികള്‍ ആരംഭിക്കാന്‍ അനുവദിച്ചതിനെതിരെ സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസ് ലിമിറ്റഡ്, നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലില്‍ അപ്പീല്‍ ഫയല്‍ ചെയ്തു. എന്‍സിഎല്‍ടി വിധി വന്ന് ഒരു ദിവസത്തിന് ശേഷമാണ് അപ്പീല്‍.

‘സീ എന്റര്‍ടൈന്‍മെന്റിന്റെ ഓഹരി ഉടമകളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും കല്‍വര്‍ മാക്‌സ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡുമായി (സോണി) ഉദ്ദേശിക്കുന്ന ലയനം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും നിയമപ്രകാരം ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണ്,’ സീ പ്രസ്താവനയില്‍ പറയുന്നു.

സംഭവവികാസത്തെത്തുടര്‍ന്ന്, ഓഹരികള്‍ ഒരു ദിവസത്തെ താഴ്ന്ന നിലയില്‍ നിന്ന് കരകയറി. എങ്കിലും 3.73 ശതമാനം ഇടിവ് നേരിട്ട് 198.65 രൂപയിലാണ് കമ്പനി ക്ലോസ് ചെയ്തത്.
ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നല്‍കിയ ഹര്‍ജിയില്‍ എന്‍സിഎല്‍ടി കമ്പനിയ്‌ക്കെതിരെ പാപ്പരത്ത നടപടികള്‍ അനുവദിച്ചിരുന്നു.

എസ്സല്‍ ഗ്രൂപ്പിന്റെ സിറ്റിനെറ്റ് വര്‍ക്ക്‌സിന് ബാങ്ക് നല്‍കിയ 150 കോടി രൂപ വായ്പയുടെ ഗ്യാരന്റര്‍ സീ ആയിരുന്നു. അതേമയം ഡെബ്റ്റ് സര്‍വീസ് റിസര്‍വ് അക്കൗണ്ട് ഗ്യാരന്റി കരാര്‍ പാലിക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടു.

83 കോടി രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

X
Top