ന്യൂഡല്‍ഹി: സോണിയുമായി ലയിക്കാന്‍ തയ്യാറെടുക്കുന്ന സീ എന്റര്‍ടെയ്ന്‍മെന്റ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 3.9 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 97 ശതമാനം കുറവ്.
പരസ്യവരുമാനം 2.6 ശതമാനം താഴ്ന്ന് 901.8 കോടി രൂപയായപ്പോള്‍ സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം 18 ശതമാനം ഉയര്‍ന്ന് 907.5 കോടി രൂപയായി. സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം പ്രതീക്ഷിച്ചതിലും മേലെയാണ്. മാത്രമല്ല, പരസ്യവരുമാനം പ്രതീക്ഷിച്ച അത്രയും കുറഞ്ഞില്ല.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) പാദത്തിന്റെ ആദ്യ രണ്ട് മാസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തതിനാലാണ് ജൂണ്‍ പാദ പ്രകടനം കുറഞ്ഞത്. അതിനാല്‍ പരസ്യവരുമാനം മിതമായി. എഫ്എംസിജിയുടെ നേതൃത്വത്തില്‍ പരസ്യച്ചെലവ് വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ക്വാര്‍ട്ടര്‍ അവസാനത്തോടെ വരുമാനം വര്‍ദ്ധിച്ചു.
ഉയര്‍ന്ന താരിഫാണ് സബ്‌സ്‌ക്രിപ്ഷന്‍ വരുമാനം കൂട്ടിയത്. കമ്പനി ഓഹരി 1.64 ശതമാനം ഉയര്‍ന്ന്