Alt Image
സംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾജിഎസ്ടിയിലും പരിഷ്കാരത്തിന് കേന്ദ്രസർക്കാർആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്

സീ മീഡിയ ബോർഡ് മീറ്റിംഗ് റദ്ദാക്കി

മുംബൈ: കമ്പനി 2022 ഒക്‌ടോബർ 20-ന് നടത്താൻ നിശ്‌ചയിച്ചിരുന്ന ബോർഡ് മീറ്റിംഗ് റദ്ദാക്കിയതായി സീ മീഡിയ അറിയിച്ചു. ഇതോടെ മീഡിയ കമ്പനിയുടെ ഓഹരികൾ 0.94% ഇടിഞ്ഞ് 16.03 രൂപയിലെത്തി.

2022-23 സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിലെയും, 2022 സെപ്റ്റംബർ 30 ന് അവസാനിച്ച അർദ്ധ വർഷത്തിലെയും ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങൾ യഥാവിധി പരിഗണിക്കുന്നതിനും അംഗീകരിക്കുന്നതിനും രേഖപ്പെടുത്തുന്നതിനുമായി കമ്പനിയുടെ ബോർഡ് മീറ്റിംഗ് 2022 ഒക്ടോബർ 20-ന് നടത്താൻ നിശ്ചയിച്ചിരുന്നു.

എന്നാൽ ബോർഡ് മീറ്റിംഗ് റദ്ദാക്കിയതായും. മീറ്റിംഗിന്റെ പുതുക്കിയ തീയതി യഥാസമയം അറിയിക്കുമെന്നും സീ മീഡിയ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. സീ മീഡിയ കോർപ്പറേഷൻ പ്രധാനമായും സാറ്റലൈറ്റ് ടെലിവിഷൻ ചാനലുകളുടെ സംപ്രേക്ഷണം, പ്രാദേശിക ഭാഷാ ചാനലുകൾ, ടെലിവിഷൻ പ്രോഗ്രാമുകളുടെ വിൽപ്പന എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നു.

ഏകീകൃത അടിസ്ഥാനത്തിൽ കമ്പനി ജൂൺ പാദത്തിൽ 8.19 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. സീ മീഡിയ കോർപ്പറേഷന്റെ ഓഹരികൾ 0.94% ഉയർന്ന് 14.03 രൂപയിലെത്തി.

X
Top